Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​ഴ​ങ്ങാതെ സുധീരൻ,...

വ​ഴ​ങ്ങാതെ സുധീരൻ, അനുനയിപ്പിക്കാൻ നേതൃത്വം

text_fields
bookmark_border
വ​ഴ​ങ്ങാതെ സുധീരൻ, അനുനയിപ്പിക്കാൻ നേതൃത്വം
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​പി.​സി.​സി രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ​നി​ന്ന്​ രാ​ജി​െ​വ​ച്ച മു​തി​ർ​ന്ന നേ​താ​വ്​ വി.​എം. സു​ധീ​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ നേ​തൃ​ത്വ​ത്തി​െൻറ തി​ര​ക്കി​ട്ട നീ​ക്കം. ഹൈ​ക​മാ​ൻ​ഡ്​ നി​ർ​ദേ​ശ​പ്ര​കാ​രം വീ​ട്ടി​ലെ​ത്തി ക​ണ്ട പ്ര​തി​പ​ക്ഷ​നേ​താ​വ്​ വി.​ഡി. സ​തീ​ശ​നോ​ട്​ സു​ധീ​ര​ൻ അ​തൃ​പ്​​തി തു​റ​ന്നു​പ​റ​ഞ്ഞു.

സു​ധീ​ര​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും രാ​ജി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​നും സു​ധീ​ര​ൻ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന്​ കേ​ര​ള​ത്തി​െൻറ ചു​മ​ത​ല​യു​ള്ള എ.​െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ്​ അ​ൻ​വ​റും വ്യ​ക്ത​മാ​ക്കി.

ര​മേ​ശ്​ ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള​വ​ർ സു​ധീ​ര​ൻ രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യ​​വു​മാ​യി രം​ഗ​ത്തു​വ​ന്നു. അ​നു​ന​യി​പ്പി​ച്ച്​​ മ​ട​ക്കി​ക്കൊ​ണ്ടു​വ​ര​ണ​മെ​ന്ന്​ ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. കൂ​ടി​യാ​ലോ​ച​ന ഇ​ല്ലെ​ന്ന പ​രാ​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ എം.​എം. ഹ​സ​ൻ പ​റ​ഞ്ഞു. രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ സു​ധീ​ര​ൻ അ​നി​വാ​ര്യ​മാ​ണെ​ന്ന്​ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അ​നു​ന​യ​ശ്ര​മം തു​ട​രു​േ​മ്പാ​ഴും സു​ധീ​ര​ൻ രാ​ജി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. സു​ധീ​ര​നെ ക​ണ്ടി​റ​ങ്ങി​യ വി.​ഡി. സ​തീ​ശ​ൻ നേ​തൃ​ത്വ​ത്തി​െൻറ വീ​ഴ്​​ച​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും ത​നി​ക്കും വീ​ഴ്​​ച വ​ന്നു​വെ​ന്നും പ്ര​തി​ക​രി​ച്ചു. ത​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ വീ​ഴ്​​ച വ​ന്നു. ത​ന്നോ​ട്​ ക്ഷ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ട്ടി​യി​ൽ ഒ​രു ച​ർ​ച്ച​യും ന​ട​ക്കു​ന്നി​ല്ലെ​ന്ന്​ സു​ധീ​ര​ൻ പ​റ​ഞ്ഞ​താ​യാ​ണ്​ വി​വ​രം. സു​ധീ​ര​നെ കാ​ണു​മെന്ന്​ ​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vmsudheerancongress leadership
News Summary - Congress leadership moves to persuade Sudheeran
Next Story