Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എൻെറ രാജ്യത്തിന് എന്താണ് സംഭവിക്കുന്നത്, മുസ്ലിം സഹോദരങ്ങളോട് മാപ്പ് ചോദിക്കുന്നു
cancel
Homechevron_rightNewschevron_rightKeralachevron_right'എൻെറ രാജ്യത്തിന്...

'എൻെറ രാജ്യത്തിന് എന്താണ് സംഭവിക്കുന്നത്, മുസ്ലിം സഹോദരങ്ങളോട് മാപ്പ് ചോദിക്കുന്നു'

text_fields
bookmark_border

തിരുവനന്തപുരം: ബാബരി മസ്​ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധി വന്നതിന്​ പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്​ നേതാക്കളായ മാത്യൂ കുഴൽനാടൻ, വി.ടി. ബൽറാം, കെ.എസ്​ ശബരീനാഥൻ എന്നിവർ രംഗത്ത്​.

'എൻെറ രാജ്യത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ?. ബാബരി മസ്​ജിദ് തകർത്തതിന് ഈ രാജ്യംതന്നെ സാക്ഷിയാണ്. വിധിയുടെ പ്രാഥമിക വിവരങ്ങൾ അറിയുമ്പോൾ പൗരൻ എന്ന നിലയിലും അഭിഭാഷകൻ എന്ന നിലയിലും തലകുനിക്കുന്നു. രാജ്യത്തെ മുസ്ലിം സഹോദരങ്ങളോട് മാപ്പ് ചോദിക്കുന്നു.. മുറിവിൽ കൂടുതൽ വേദന പകരാൻ ആഗ്രഹിക്കാത്തതുകൊണ്ട് കൂടുതൽ പറയുന്നില്ല. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള പോരാട്ടം തുടരും'- മാത്യൂ കുഴൽനാടൻ ഫേസ്​ബുക്കിൽ കുറിച്ചു.

മഹാത്മാഗാന്ധി വധ ഗൂഢാലോചനാക്കേസിൽ നിന്ന് സവർക്കർ അടക്കമുള്ള ഹിന്ദുത്വവാദികൾ രക്ഷപ്പെട്ടതും ഇങ്ങനെത്തന്നെയാണ്​ എന്നായിരുന്നു വി.ടി.ബൽറാം എം.എൽ.എയുടെ ​പ്രതികരണം.

ഭാരതത്തിൻെറ നിയമവ്യവസ്ഥയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്​ടപ്പെട്ട ദിനമാണ് ഇന്ന്. ഇത്രയുമധികം വിഷ്വൽ എവിഡെൻസുള്ള ബാബറി മസ്​ജിദ് കേസിൽ ഇതാണ് കോടതി വിധിയെങ്കിൽ ഇനി നമ്മൾ എങ്ങോട്ടാണെന്നായിരുന്നു കെ.എസ്​ ശബരീനാഥൻെറ ചോദ്യം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmathew kuzhalnadanBabri Masjid case
Next Story