Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ്​ നേതാക്കൾ...

കോൺഗ്രസ്​ നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്​ പോകുന്നു; പ്രതിപക്ഷം വിവാദത്തിന്‍റെ വ്യാപാരികൾ -പിണറായി

text_fields
bookmark_border
കോൺഗ്രസ്​ നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്​ പോകുന്നു; പ്രതിപക്ഷം വിവാദത്തിന്‍റെ വ്യാപാരികൾ -പിണറായി
cancel

തിരുവനന്തപുരം: കോൺഗ്രസ്​ നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്​ പോവുകയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കട കാലിയാക്കൽ വിൽപന നടത്തുന്ന നേതാവാണ്​​ രമേശ്​ ചെന്നിത്തലയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷം വിവാദത്തിന്‍റെ വ്യാപാരികളാണ്​.

ബി.ജെ.പിക്കും കോൺഗ്രസിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി തകർന്നു കാണുകയാണ്​ വേണ്ടത്​. അതിന്​ കേരളത്തെ തന്നെ തകർക്കുകയെന്ന മാനസികാവസ്ഥയിലേക്ക്​ അവർ എത്തുന്നു. എല്ലാം നശിക്ക​ട്ടെയെന്ന ചിന്തയാണ്​ പ്രതിപക്ഷത്തിന്​​. മുമ്പ്​ ജനകീയാസുത്രണം തകർത്തവരാണ്​ അവർ. ഇപ്പോൾ കിഫ്​ബിയുടെ ആരാച്ചാരാകാനാണ്​ പ്രതിപക്ഷത്തിന്‍റെ ശ്രമം.

ഇടതുപക്ഷത്തിന്‍റെ ഭരണതുടർച്ചയുണ്ടായാൽ യു.ഡി.എഫ്​ തകരും. യു.ഡി.എഫ്​ തകർന്നാൽ കോൺഗ്രസ്​ നേതാക്കളെല്ലാം ബി.ജെ.പിയിലെത്തുമെന്ന പ്രചാരണം ജമാഅത്ത്​ ഇസ്​ലാമിയും മുസ്​ലിം ലീഗും ന്യൂനപക്ഷങ്ങൾക്കിടയിൽ നടത്തുന്നുണ്ട്​. എന്നാൽ, കോൺഗ്രസ്​ തോറ്റാലല്ല, ജയിച്ചാലാണ്​ ​ നേതാക്കൾ ബി.ജെ.പിയിലേക്ക്​ ​േപാവുകയെന്ന്​ രാഹുൽ ഗാന്ധി തന്നെ തിരുത്തിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oppositionPinarayi Vijayan
News Summary - Congress leaders flock to BJP; Opposition Controversial Traders - Pinarayi
Next Story