താരിഖ് അൻവർ കർദിനാൾ മാർ ക്ലിമീസുമായി കൂടിക്കാഴ്ച നടത്തി
text_fieldsതിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവയുമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കൂടിക്കാഴ്ച നടത്തി. പട്ടം സെന്റ് മേരീസിലെ സഭാ ആസ്ഥാനത്ത് എത്തിയാണ് മാർ ക്ലിമീസുമായി താരിഖ് അൻവർ കൂടിക്കാഴ്ച നടത്തിയത്. എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ, ആന്റോ ആന്റണി എം.പി എന്നിവരും ഒപ്പമുണ്ടായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പരമ്പരാഗത വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയിൽ നിന്ന് അകന്നുവെന്നും കോൺഗ്രസ് വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിൽ സഭാ ആസ്ഥാനങ്ങളിലെത്തി അധ്യക്ഷന്മാരുമായി നേതൃത്വം കൂടിക്കാഴ്ച നടത്തണമെന്ന നിർേദശം കോൺഗ്രസും യു.ഡി.എഫും മുന്നോട്ടുവെച്ചിരുന്നു.
കോൺഗ്രസ് പോഷക സംഘടനാ പ്രതിനികളുമായി താരിഖ് അൻവർ ചർച്ച ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യം യൂത്ത് കോൺഗ്രസ് എ.ഐ.സി.സി ജനറൽ സെക്രട്ടറിയുടെ മുമ്പാകെ ഉന്നയിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

