Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. സുരേന്ദ്രന്​ നീതി...

കെ. സുരേന്ദ്രന്​ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ്​ നേതാവും എം.ജി.എസും തായാട്ട്​ ബാലനും

text_fields
bookmark_border
കെ. സുരേന്ദ്രന്​ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ്​ നേതാവും എം.ജി.എസും തായാട്ട്​ ബാലനും
cancel

കോഴിക്കോട്​: റിമാൻഡിൽ കഴിയുന്ന ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്​ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ സംഘടിപ്പിച്ച മനുഷ്യാവകാശ കൂട്ടായ്​മയിൽ കോൺഗ്രസ്​ നേതാവ്​ പ​​െങ്കടുത്തത്​ വിവാദത്തിൽ. കെ.പി.സി.സി നിർവാഹകസമിതി അംഗവും കോൺഗ്രസി​​​െൻറ വിവിധ പോഷകസംഘടനകളുടെ ഭാരവാഹിയും നഗരസഭ കൗൺസിലറുമായ അഡ്വ. പി.എം. നിയാസാണ്​ നാഷനൽ ഹ്യൂമൻ റൈറ്റ്​സ്​ മൂവ്​മ​​െൻറ്​ (എൻ.എച്ച്​.ആർ.എം) ‘ജസ്​റ്റിസ്​ ഫോർ കെ.എസ്’​ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പ​െങ്കടുത്തത്​. ​ഒരു രാഷ്​ട്രീയക്കാരനെ ​വൈരബുദ്ധിയിലൂടെ ഇല്ലാതാക്കാമെന്ന്​ കരുതുന്നത്​ വെറുതെയാണെന്നും സുരേന്ദ്രന്​ പീഡനമനുഭവിക്കേണ്ടിവന്നാൽ അതിനെതിരെ പ്രതികരിക്കുന്ന ജനാധിപത്യ പ്രസ്​ഥാനത്തോടൊപ്പം താനുണ്ടാകുമെന്നും അ​േദ്ദഹം പ്രസംഗത്തിൽ പറഞ്ഞു.

സി.പി.എം സെൽ​ പ്രവർത്തിക്കുന്ന ജയിലിൽ കൊണ്ടുപോയി സുരേന്ദ്രനെ തീർത്തുകളയാമെന്നു​വിചാരിച്ചാൽ അംഗീകരിക്കാനാവില്ല. നേര​േത്ത ഒരു അഭിസാരികയെ അറസ്​റ്റുചെയ്​തപ്പോൾ അവർക്കെതിരെ വിവിധ സ്​റ്റേഷനുകളിലുണ്ടായിരുന്ന കേസുകൾക്കുപോലും പ്രൊഡക്​ഷൻ വാറൻറുണ്ടായില്ല. ഒരു രാഷ്​ട്രീയ നേതാവിനോടും ചെയ്യാത്ത നെറികേടാണ്​ സുരേന്ദ്രനെതിരെ ഉണ്ടായത്​. നിരപരാധിയെ ഒന്നല്ല ഒരായിരം കേസുകൾ ചുമത്തിയാലും കാലാകാലം കാരാഗൃഹത്തിലടക്കാനാവില്ലെന്നും നിയാസ്​ കൂട്ടിച്ചേർത്തു.

കോൺഗ്രസിലെ പല നേതാക്കൾക്കെതിരെയും ബി.ജെ.പിബന്ധ ആരോപണം​ ശക്​തമാവുന്നതിനിടെയാണ്​ നിയാസ്​ സുരേന്ദ്രനുവേണ്ടി രംഗത്തെത്തിയത്​. നിയാസി​​​െൻറ നടപടിക്കെതിരെ കോൺഗ്രസിൽ വിമർശനമുയർന്നു​. ബി.ജെ.പി, യുവമോർച്ച, ആർ.എസ്​.എസ്​ നേതാക്കൾ സ്​ഥലത്തെത്തിയെങ്കിലും വേദിയിലേക്ക്​ വരുകയോ സംസാരിക്കുകയോ ചെയ്യാത്തതും ശ്രദ്ധിക്കപ്പെട്ടു. പുരോഗമനപരമായ ഭരണഘടനയുണ്ടായിട്ടും മനുഷ്യാവകാശങ്ങൾക്കുവേണ്ടി സമരം​െചയ്യേണ്ട അവസ്​ഥയാണ്​ ഇന്നുമുള്ളതെന്ന്​ പരിപാടി ഉദ്​ഘാടനംചെയ്​ത ചരിത്രകാരൻ ഡോ. എം.ജി.എസ്​. നാരായണൻ പറഞ്ഞു. കെ. സുരേന്ദ്രൻ വീണ്ടുംവീണ്ടും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്​. അദ്ദേഹം ഒരു പ്രതീകമാെണന്ന്​ നാം ഒാർക്കണം.

ഇൗ സമരത്തിൽനിന്ന്​ പിന്മാറില്ലെന്നു മാത്രമല്ല സമരം കൂടുതൽ സ്​ഥലങ്ങളിലേക്ക്​ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. സുരേന്ദ്രനെതിരായ മനുഷ്യാവശ ലംഘനത്തെക്കുറിച്ച്​ ഞാനുൾക്കൊള്ളുന്ന ഗാന്ധിയൻ പ്രസ്​ഥാനത്തിന്​ എന്തുപറയാനുണ്ട്​ എന്ന​റിയാൻ ആഗ്രഹമുണ്ടെന്ന്​ തുടർന്ന്​ സംസാരിച്ച ഗാന്ധിയൻ തായാട്ട്​ ബാലൻ പറഞ്ഞു. കഠിനമായ വ്രതാനുഷ്​ഠാനത്തെ വെല്ലുവിളിക്കുന്ന ഭ്രാന്തൻ നടപടിയാണ്​ മുഖ്യമന്ത്രിയിൽ നിന്നുണ്ടായതെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹംപറഞ്ഞു. എസ്​.എൻ.ഡി.പി കോഴിക്കോട്​ നോർത്ത്​ യൂനിയൻ സെക്രട്ടറിയും എൻ.എച്ച്​.ആർ.എം ചെയർമാനുമായ സി. സുധീഷ്​ അധ്യക്ഷത വഹിച്ചു.


പ​െങ്കടുത്തത്​ അഭിഭാഷകൻ എന്ന നിലയിൽ -പി.എം. നിയാസ്​
കോഴിക്കോട്​: കെ. സുരേന്ദ്രന്​ നീതി തേടി നാഷനൽ ഹ്യൂമൻറൈറ്റ്​സ്​ മൂവ്​മ​​െൻറ്​ സംഘടിപ്പിച്ച പരിപാടിയുടെ വേദിയിൽ ബി.ജെ.പി നേതാക്കളില്ലായിരുന്നെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്​ഥാനരഹിതമാണെന്നും കോൺഗ്രസ്​ നേതാവും കോർപറേഷൻ കൗൺസിലറുമായ പി.എം. നിയാസ്​. ബി.ജെ.പി ജനറൽ സെക്രട്ടറി ​െക. സുരേന്ദ്ര​നെതിരായ കേസുകളുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിയിലാണ്​ നിയാസ്​ പ​െങ്കടുത്തത്​. അഭിഭാഷകൻ എന്ന നിലയിലും മുൻ ബാർ കൗൺസിൽ അംഗം എന്ന നിലയിലുമാണ്​ പരിപാടിയിൽ പ​െങ്കടുത്തത്​. പ്രഫ. എം.ജി.എസ്.​ നാരായണൻ ഉദ്​ഘാടനം ചെയ്​ത ചടങ്ങിൽ ഗാന്ധിയൻ തായാട്ട്​ ബാലൻ പ​െങ്കടുത്തിരുന്നതായും നിയാസ്​ പറഞ്ഞു. വിവാദങ്ങൾക്ക്​ അടിസ്​ഥാനമില്ലെന്നും നിയാസ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressk surendrankerala newsmalayalam newsP.M. Niyasjustice for k surendran
News Summary - congress leader P.M. Niyas attended justice for k surendra programme -kerala news
Next Story