Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മൻചാണ്ടി എ.ഐ.സി.സി....

ഉമ്മൻചാണ്ടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി; ആന്ധ്രയുടെ ചുമതല

text_fields
bookmark_border
ഉമ്മൻചാണ്ടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി; ആന്ധ്രയുടെ ചുമതല
cancel

ന്യൂഡൽഹി: ആന്ധ്രപ്രദേശിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന വെല്ലുവിളി ഏൽപിച്ചുകൊണ്ട്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ എ.​െഎ.സി.സി ജനറൽ സെക്രട്ടറിയായി ഹൈകമാൻഡ്​​ നിയമിച്ചു. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി അത്ര അടുപ്പമില്ലാത്ത സാഹചര്യത്തിൽതന്നെയാണ്​ ഉമ്മൻ ചാണ്ടിയുടെ രാഷ്​ട്രീയതന്ത്രങ്ങൾ ദേശീയരാഷ്​ട്രീയത്തിൽ പ്രയോജനപ്പെടുത്താനുള്ള തീരുമാനം. കേരളത്തിൽ അദ്ദേഹത്തി​​​​െൻറ റോൾ ഇനി എന്തായിരിക്കുമെന്ന ആശയക്കുഴപ്പം ഉയർന്നിട്ടുണ്ട്​.

 ആ​ന്ധ്ര ചുമതലയുള്ള  എ.​െഎ.സി.സി ജനറൽ​ സെക്രട്ടറിയും മുതിർന്ന നേതാവുമായ ദിഗ്​വിജയ്​ സിങ്ങിനെ മാറ്റിയാണ്​ ഉമ്മൻ ചാണ്ടി​െയ നിയമിച്ചത്​. പശ്ചിമ ബംഗാളി​​​​െൻറ ചുമതലയിൽനിന്ന്​ മുതിർന്ന നേതാവ്​ സി.പി. ജോഷിയെയും മാറ്റി. പകരം അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകൻ ഗൗരവ്​ ഗൊഗോയിക്ക്​  ചുമതല നൽകി. അന്തമാൻ^നികോബാറി​​​​െൻറ ചുമതലയും അദ്ദേഹത്തിനുണ്ട്​. 
പി. ചിദംബരം, ദിഗ്​വിജയ്​ സിങ്​, വയലാർ രവി തുടങ്ങിയ മുതിർന്ന നേതാക്കളുടെ രാഷ്​​്ട്രീയതന്ത്രങ്ങൾ പാളിയ സംസ്​ഥാനത്താണ്​ ഉമ്മൻ ചാണ്ടിയെ ഹൈകമാൻഡ്​ കളത്തിലിറക്കുന്നത്​. 2004, 2009 ലോക്​സഭ തെരഞ്ഞെടുപ്പുകളിൽ ആ​ന്ധ്രപ്രദേശിൽനിന്ന്​ ഒട്ടേറെ സീറ്റ് നേടിക്കൊടുത്ത്​ കോൺഗ്രസിനെ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിച്ചതിൽ​ വലിയ പങ്കുവഹിച്ച വൈ.എസ്​. രാജശേഖര റെഡ്​ഡിയുടെ മരണത്തോടെ തുടങ്ങിയ ദുർഗതി മാറ്റിയെടുക്കൽ​ വലിയ വെല്ലുവിളിയാണ്​. 

മുഖ്യമന്ത്രിയായിരി​േക്ക ഹെലികോപ്​ടർ അപകടത്തിലാണ്​ വൈ.എസ്​.ആർ മരിച്ചത്​. തുടർന്ന്​ മകൻ ജഗൻമോഹൻ റെഡ്​ഡിയെ മുഖ്യമ​ന്ത്രിയാക്കാനോ അദ്ദേഹത്തി​​​​െൻറ  എടുത്തുചാട്ടങ്ങൾ വകവെച്ചുകൊടുക്കാനോ ഹൈകമാൻഡ്​​ തയാറാകാഞ്ഞത്​ ആന്ധ്രയിൽ കോൺഗ്രസി​​​​െൻറ നില പരുങ്ങലിലാക്കി. വൈ.എസ്​.ആർ കോൺഗ്രസ്​ എന്ന പേരിൽ ജഗൻ പുതിയ പാർട്ടിയുണ്ടാക്കി. ​ആന്ധ്രപ്രദേശ് വിഭജനവും ഉന്നംതെറ്റിയ തീരുമാനമായി. ഇതോടെ ആന്ധ്രയിൽ കോൺഗ്രസ്​ തകർന്നടിഞ്ഞു.

അടുത്തിടെ ബി.ജെ.പി സഖ്യം വിട്ട ചന്ദ്രബാബു നായിഡുവി​​​​െൻറ ടി.ഡി.പിയെയോ ജഗൻമോഹൻ റെഡ്​ഡിയുടെ വൈ.എസ്​.ആർ കോൺഗ്രസിനെയോ കോൺഗ്രസ്​ പാളയത്തിലേക്ക്​ അടുപ്പിക്കാതെ കോൺഗ്രസിന്​ ആന്ധ്രയിൽ രക്ഷയില്ല. പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുകയും വേണം. അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പിൽ സ്വന്തം നില​ക്കും സഖ്യം വഴിയും ആന്ധ്രയിൽനിന്ന്​ പരമാവധി സീറ്റ്​ കോൺഗ്രസി​​​​െൻറ പെട്ടിയിലാക്കുന്നതിലാണ്​ ഉമ്മൻ ചാണ്ടി തന്ത്രമികവ്​ കാണിക്കേണ്ടത്​. കർണാടക തന്ത്രം തിളങ്ങിയതിനു പിന്നാലെ ഉമ്മൻ ചാണ്ടിക്ക്​ ആന്ധ്ര ദൗത്യം നൽകുന്ന​ത്​ ​മെച്ചപ്പെട്ട നീക്കമായാണ്​ വിലയിരുത്തപ്പെടുന്നത്​. 

വിവാദങ്ങളിൽ കുരുങ്ങിയ ഉമ്മൻ ചാണ്ടിയുടെ രാഷ്​ട്രീയ ഭാവി 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ തോറ്റതോടെ അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ, കോൺഗ്രസുകാർക്കിടയിൽ ഏറ്റവും സ്വാധീനം അദ്ദേഹത്തിനുതന്നെ. പ്രതിപക്ഷ നേതൃസ്​ഥാനമോ കെ.പി.സി.സി പ്രസിഡൻറ്​ സ്ഥാനമോ ഏറ്റെടുക്കാനും അദ്ദേഹം തയാറായില്ല. തൽക്കാലം പ്രവർത്തന മേഖല മാറുന്നുവെങ്കിലും കേരളംതന്നെ തട്ടകമായി നിലനിർത്താനാവും ഉമ്മൻ ചാണ്ടി താൽപര്യപ്പെടുക.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykerala newsmalayalam newsAICC General Secretarycongress. andra pradesh
News Summary - Congress Leader Oommen Chandy AICC General Secretary and In Charge of Andra Pradesh -Kerala News
Next Story