Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയുടെ പ്രസ്താവന ദുഷ്ടലാക്കോടെ ഉള്ളത് -കെ.സി. വേണുഗോപാൽ

text_fields
bookmark_border
മുഖ്യമന്ത്രിയുടെ പ്രസ്താവന ദുഷ്ടലാക്കോടെ ഉള്ളത് -കെ.സി. വേണുഗോപാൽ
cancel

ആലപ്പുഴ: മുസ് ലിം ലീഗിനെ ലക്ഷ്യം വെച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന ദുഷ്ടലാക്കോടെ ഉള്ളതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വർഷങ്ങളായി വളരെ അടുപ്പത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് കോൺഗ്രസും മുസ് ലിം ലീഗും. കോൺഗ്രസിന്‍റെ കാര്യം കോൺഗ്രസും ലീഗിന്‍റെ കാര്യം ലീഗുമാണ് തീരുമാനിക്കുന്നത്. ഇരുപാർട്ടികളും പരസ്പരം ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ കോൺഗ്രസിന്‍റെ കാര്യങ്ങൾ നോക്കാൻ സംസ്ഥാനത്ത് നേതാക്കളുണ്ട്. ഇതിന് മുകളിൽ ഹൈക്കമാൻഡും ഉണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തും. താഴെതട്ടിലുള്ള പ്രവർത്തകരുടെ ആശങ്കകളും പ്രയാസങ്ങളും പരിഹരിച്ച് മുന്നോട്ടു പോകാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം പ്രവർത്തകർ കേരള വ്യാപകമായി ദുഷ്ടപ്രചരണം നടത്തിയിരുന്നു. അതിൽ ചെറിയ വിജയങ്ങൾ അവർക്ക് ഉണ്ടായി കാണും. എല്ലായ്പ്പോഴും ചക്ക വീണ് മുയൽ ചാകില്ലെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story