Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ. സുരേന്ദ്രന്‍റെ മൃതദ്ദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും

text_fields
bookmark_border
കെ. സുരേന്ദ്രന്‍റെ മൃതദ്ദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും
cancel

കണ്ണൂര്‍: കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ഐ.എന്‍.ടി.യു.സി നേതാവുമായ കെ. സുരേന്ദ്രന്‍റെ (64) മൃതദ്ദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും. കണ്ണൂരിലെ സ്വകാര്യ ആശുപ്രതിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് ശേഷം 2.30 ഓടെ കണ്ണൂര്‍ മഞ്ചപ്പാലത്തെ വീട്ടില്‍ എത്തിച്ചു.

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 12 മണിക്ക് പയ്യാമ്പലത്ത് സംസ്‌കരിക്കും. മക്കളും മരുമകനും ദുബൈയില്‍ നിന്ന് എത്താനുള്ളതു കൊണ്ട് മൃതദേഹം കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ സൂക്ഷിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രിയോടെ ഇവര്‍ എത്തിച്ചേര്‍ന്നു. വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും കെ. സുധാകരന്‍ എം.പിയും ചേര്‍ന്ന് കോണ്‍ഗ്രസ് പതാക പുതപ്പിച്ചു. തുടര്‍ന്ന് പൊതുദര്‍ശനത്തില്‍ വെച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress Leader K Surendran Funeral on Tuesday
Next Story