Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കീഴടങ്ങിയവർ യഥാർഥ പ്രതികളാണോ എന്ന് സംശയം -കെ. സുധാകരൻ
text_fieldsbookmark_border
കണ്ണൂർ: ഷുഹൈബ് വധക്കേസിൽ പൊലീസിൽ കീഴടങ്ങിയവർ യഥാർഥ പ്രതികളാണോ എന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി പി. ജയരാജൻ മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ജില്ലയിൽ സമാധാന യോഗം വിളിക്കാൻ പോലും കലക്ടർ തയാറായിട്ടില്ലെന്ന് സുധാകരൻ ആരോപിച്ചു. വലിയ അക്രമമാണ് ഉണ്ടായത്. കൊലപാതകത്തോടുള്ള സർക്കാർ സമീപനത്തിന് തെളിവാണിതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
ഷുഹൈബിനെ ക്രിമിനലാക്കാൻ ശ്രമിക്കുന്ന പി. ജയരാജനാണ് ഏറ്റവും വലിയ ക്രിമിനൽ. സംഘർഷത്തിന് അയവു വരുത്തേണ്ട സമീപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
