Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുക്കുപണ്ട പണയ കേസിൽ...

മുക്കുപണ്ട പണയ കേസിൽ കോൺഗ്രസ് നേതാവ്​ ബാബു പൊലുകുന്നത്ത് അറസ്റ്റിൽ

text_fields
bookmark_border
മുക്കുപണ്ട പണയ കേസിൽ കോൺഗ്രസ് നേതാവ്​ ബാബു പൊലുകുന്നത്ത് അറസ്റ്റിൽ
cancel
Listen to this Article

കൊ​ടി​യ​ത്തൂ​ർ: മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ ബാ​ബു പൊ​ലു​കു​ന്ന​ത്ത് (55 ) അ​റ​സ്റ്റി​ൽ.

ബംഗളുരുവിലെ ഹു​സ്ക​ർ എ​ന്ന സ്ഥ​ല​ത്ത് ഒ​ളി​വി​ൽ ക​ഴി​യവെയാണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ക്കം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് കൊ​ടി​യ​ത്തൂ​ർ ശാ​ഖ​യി​ൽ പ​ന്ത്ര​ണ്ട് പ​വ​നോ​ളം മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് മൂ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ൽ ബാ​ബു പൊ​ലു​കു​ന്ന​ത്തി​നെ പൊ​ലീ​സ് പ്ര​തി ചേ​ർ​ത്തി​രു​ന്നു. ബ​ന്ധു​ക്ക​ളു​ടെ ഫോ​ൺ കോ​ളു​ക​ൾ പി​ന്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

മു​ക്കം ഇ​ൻ​സ്പെ​ക്ട​ർ പ്ര​ജീ​ഷ്, ഷി​ബി​ൽ ജോ​സ​ഫ്, അ​ബ്ദു​ൽ റ​ഷീ​ദ്, ഹോം ​ഗാ​ർ​ഡ് ഷൈ​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ബാ​ബു​വി​നെ വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ മു​ക്കം സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

ബാ​ബു പോ​വാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പൊ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഗ്രാ​മീ​ണ ബാ​ങ്ക് കൊ​ടി​യ​ത്തൂ​ര്‍ ശാ​ഖ​യി​ലെ മു​ൻ അ​പ്രൈ​സ​റും പ​ന്നി​ക്കോ​ട് സ്വ​ദേ​ശി​യു​മാ​യ പ​ര​വ​രി​യി​ൽ മോ​ഹ​ൻ​ദാ​സ് (57) വ്യാ​ഴാ​ഴ്‌​ച ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

ദ​ലി​ത് കോ​ൺ​ഗ്ര​സ് മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ഷ്ണു ക​യ്യൂ​ണു​മ്മ​ൽ, കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ മാ​ട്ടു​മു​റി​ക്ക​ൽ സ​ന്തോ​ഷ് കു​മാ​ർ പെ​രു​മ​ണ്ണ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ക്കു​ന്ന​തി​നി​ടെ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake gold scamBabu Polukunnath
News Summary - Congress leader Babu Polukunnath arrested
Next Story