Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥ് നവകേരള സദസ്സിൽ; വന്നത് സി.പി.എം ജില്ലാ സെക്രട്ടറിയുടെ കാറിൽ

text_fields
bookmark_border
സദസ്സ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് താനല്ലെന്ന് പ്രതികരണം
av gopinath
cancel

പാലക്കാട്: കോൺഗ്രസ് നേതാവും മുൻ ഡി.സി.സി അധ്യക്ഷനുമായ എ.വി. ഗോപിനാഥ് നവകേരള സദസ്സിൽ. സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്‍റെ കാറിലാണ് നവകേരള സദസ്സിന്‍റെ വേദിയിലെത്തിയത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ജനങ്ങളെ കാണുമ്പോൾ പാലക്കാട് ജില്ലയിലെ കാര്യങ്ങൾ അദ്ദേഹത്തെ അറിയിക്കാനാണ് നവകേരള സദസ്സിൽ പങ്കെടുക്കുന്നതെന്ന് എ.വി. ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. നവകേരള സദസ്സ് ബഹിഷ്കരിക്കാൻ യു.ഡി.എഫ് ആണ് ആഹ്വാനം ചെയ്തതെന്നും താനല്ലെന്നും ഗോപിനാഥ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പരിപാടി പാലക്കാട് വൻ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനുമായി സൗഹൃദ സംഭാഷണം നടത്താറുണ്ട്. എന്നാൽ, രാഷ്ട്രീയം സംസാരിക്കാറില്ല. താൻ ഉറച്ച കോൺഗ്രസുകാരനാണ്. കോൺഗ്രസിൽ തുടരാനാണ് ആഗ്രഹം. നാളെ എന്താണെന്ന് പ്രവചിക്കാൻ സാധിക്കില്ല. തന്‍റെ രാഷ്ട്രീയ നിലപാട് പാർലമെന്‍റ് തെരഞ്ഞെടുപ്പോടെ വ്യക്തമാക്കുമെന്ന് ഗോപിനാഥ് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress leader A.V. Gopinath Nava kerala Sadas; Came in the car of CPM district secretary
Next Story