കോണ്‍ഗ്രസിന്റെ ‘കാരുണ്യ’ ഭവനം വീടിന്റെ താക്കോല്‍ കൈമാറി
text_fieldsഉമ്മൻ ചാണ്ടി കാരുണ്യഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ സംസാരിക്കുന്നു
കുണ്ടറ: കുരീപ്പള്ളി ജയന്തി കോളനിയില്‍ പ്ലോട്ട് രണ്ടില്‍ പൊളിഞ്ഞുവീഴാറായ വീട്ടില്‍ താമസിച്ചിരുന്ന ശാന്തമ്മക്കും (62) ഗോമതിക്കും (92) അടിച്ചുറപ്പുള്ള വീട് കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കി.
വീടിന്റെ താക്കോല്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എയും ചാണ്ടി ഉമ്മന്‍ എം.എല്‍.എയും ചേര്‍ന്ന് നല്കി. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ജേക്കബ് കെ. ബിജു അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ കെ.ബി. ഷഹാല്‍ കോടിയാട്ട്, രഘു പണ്ഡവപുരം, യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്മാന് കുരീപ്പള്ളി സലിം, തൃക്കോവില്‍വട്ടം ബ്ലോക്ക് പ്രസിഡന്റ് നിസാമുദ്ദീന്‍, കെ.ആര്. സുരേന്ദ്രന്, ഷിജുപണിക്കര്, തോമസ് കുട്ടി കൈതപ്പുഴ എന്നിവര്‍ സംസാരിച്ചു. ചികിത്സാ സഹായവും വിതരണം ചെയ്തു.
കശുവണ്ടി തൊഴിലാളികളായിരുന്ന ശാന്തമ്മയും ഗോമതിയും നാല് സെന്റിലെ പൊളിഞ്ഞുവീഴാറായ വീട്ടിലായിരുന്നു താമസം. ലൈഫ് മിഷനില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും വീട് അനുവദിച്ചിരുന്നില്ല. കുരീപ്പള്ളി കോണ്‍ഗ്രസ് കമ്മിറ്റികള്‍ ചേര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയുടെ കാരുണ്യപദ്ധതി എന്ന പേര് സ്വീകരിച്ച് ഇവര്‍ക്ക് നാല് ലക്ഷം രൂപ ചെലവില്‍ വീട് െവച്ചുനല്കിയത്. നന്ദി സൂചകമായി വീടിനുമുന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രവും വരച്ചിട്ടുണ്ട്.
‘മറ്റുള്ളവരെ സഹായിക്കാന്‍ പണം ഒരു തടസ്സമല്ല, മനസ്സാണ് പ്രധാനം’ എന്ന ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളും ചിത്രത്തോടൊപ്പം എഴുതിച്ചേര്‍ത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

