Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിക്ക് ബദൽ കോൺഗ്രസല്ല, പാർട്ടിയിൽ വിശ്വാസികൾക്കും അംഗത്വം -കോടിയേരി

text_fields
bookmark_border
ബി.ജെ.പിക്ക് ബദൽ കോൺഗ്രസല്ല, പാർട്ടിയിൽ വിശ്വാസികൾക്കും അംഗത്വം -കോടിയേരി
cancel

കോഴിക്കോട്: ഇന്ത്യയിൽ ബി.ജെ.പിക്ക് ബദൽ കോൺഗ്രസ് അല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്ത്യയിലെ ബൂർഷാ വർഗ്ഗത്തിന് വേണ്ടി നിൽക്കുന്ന രണ്ട് പാർട്ടികളാണ് ബി.ജെ.പിയും കോൺഗ്രസും. വിശ്വാസികൾക്കും പാർട്ടിയിൽ അംഗത്വം നൽകുമെന്നും കോടിയേരി പറഞ്ഞു.

മതന്യൂനപക്ഷങ്ങളെ കേന്ദ്ര സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസി​ന്‍റെ സമീപനം ബി.ജെ.പിയെ നേരിടാൻ പറ്റുന്നതല്ല. സി.പി.എം കോഴിക്കോട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്നും ഇന്ത്യ ഹിന്ദുകൾ ഭരിക്കണം എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കോൺഗ്രസിന് ബദലാകാൻ ഇടതുപക്ഷത്തിനാകില്ല എന്ന് അടുത്തിടെ സി.പി.ഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞിരുന്നു. യു.പിയിൽ അടക്കമുള്ള തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ പിന്തുണക്കേണ്ടതില്ല എന്നാണ് സി.പി.എം നിലപാട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress is not an alternative to BJP -Kodiyeri Balakrishnan
Next Story