കോൺഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി -വെള്ളാപ്പള്ളി
text_fieldsചേർത്തല: ‘‘കോൺഗ്രസ് ഇപ്പോൾ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. ചത്ത കുതിരയെക്കുറിച്ച് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അഞ്ചുപേരാണ് മുഖ്യമന്ത്രിയാകാൻ ഖദറും ധരിച്ച് നടക്കുന്നത്’’–എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി പി. സരിൻ കണിച്ചുകുളങ്ങരയിലെ വസതിയിൽ എത്തിയപ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
സതീശനാണ് കോൺഗ്രസിനെ നശിപ്പിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് എന്ത് പറയുന്നുവോ അതിന് എതിര് അടുത്തദിവസം പറഞ്ഞിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത ഭരണവും എൽ.ഡി.എഫിന് കിട്ടാനാണ് സാധ്യത. ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രയോജനം എൽ.ഡി.എഫിനായിരിക്കും കിട്ടുക. നഷ്ടം സംഭവിക്കുന്നത് മുഴുവൻ കോൺഗ്രസിനും. തന്നെ ജയിലിൽ ഇടാൻ നോക്കിയവരാണ് കോൺഗ്രസ്. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചവരാണ് കോൺഗ്രസെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

