മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധം -ബെന്നി ബഹനാൻ എം.പി
text_fieldsമതിലകം: ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കാനായി രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ ബി.ജെ.പി ഭയക്കുകയാണെന്ന് ബെന്നി ബെഹനാൻ എം.പി പറഞ്ഞു.
കൈപ്പമംഗലം നിയോജകമണ്ഡലം കോൺഗ്രസ് നേതൃകൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാത്രക്കുനേരെ നടക്കുന്ന ആക്രമണങ്ങൾ അവരുടെ ഫാഷിസ്റ്റ് സമീപനമാണ് വ്യക്തമാക്കുന്നത്. മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്ന് ബെന്നി ബഹനാൻ കൂട്ടിചേർത്തു. കൈപ്പമംഗലം ബ്ലോക്ക് പ്രസിഡന്റ് സുനിൽ പി. മേനോൻ അധ്യക്ഷത വഹിച്ചു.
എറിയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ബി. മൊയ്തു സ്വാഗതം പറഞ്ഞു. സനീഷ് കുമാർ ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ എം.കെ അബ്ദുൽസലാം, സി.എസ്. രവീന്ദ്രൻ, പി.എം.എ. ജബ്ബാർ, സി.സി. ബാബുരാജ്, കെ.എഫ്. ഡൊമിനിക്, അഡ്വ. പി.എച്ച്. മഹേഷ്, ടി.എം. നാസർ, സജയ് വയനപ്പിള്ളി, മണി കാവുങ്കൽ, കെ.എ. അഫ്സൽ, ശോഭന രവി, ഷീലാ വിശ്വംഭരൻ എന്നിവർ സംസാരിച്ചു.

