Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.വിയിൽ തെരഞ്ഞെടുപ്പ് ഫലം കണ്ടിരിക്കാതെ പാർട്ടി ആസ്ഥാനങ്ങളിലെത്താൻ പ്രവർത്തകർക്ക് കോൺഗ്രസ് നിർദേശം

text_fields
bookmark_border
വോട്ടെണ്ണലിൽ പ്രശ്നങ്ങളുള്ളിടത്തേക്ക് പ്രവർത്തകരെ എത്തിക്കാൻ വാഹന സൗകര്യം ഏർപ്പെടുത്തണം
ടി.വിയിൽ തെരഞ്ഞെടുപ്പ് ഫലം കണ്ടിരിക്കാതെ പാർട്ടി ആസ്ഥാനങ്ങളിലെത്താൻ പ്രവർത്തകർക്ക് കോൺഗ്രസ് നിർദേശം
cancel

ന്യൂഡൽഹി: വോട്ടെണ്ണൽ ദിവസം ടി.വിയിൽ ഫലം കാണുന്നതിന് പകരം മുഴുവൻ പ്രവർത്തകരും ജനാധിപത്യം സംരക്ഷിക്കാൻ വീടുകളിൽ നിന്നിറങ്ങണമെന്ന് കോൺഗ്രസ് ആഹ്വാനം ചെയ്തു. വോട്ടെണ്ണലിൽ ക്രമക്കേടുകൾ തടയാൻ പ്രവർത്തകർ ഡി.സി.സി, പി.സി.സി ആസ്ഥാനങ്ങളിൽ സജ്ജരായി നിൽക്കണമെന്നും കോൺഗ്രസ് സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർക്ക് നിർദേശം നൽകി.

ജില്ലാ കോൺഗ്രസ് ഓഫീസുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും വോട്ടെണ്ണലിൽ പ്രശ്നങ്ങളുള്ളിടത്തേക്ക് പ്രവർത്തകരെ എത്തിക്കാൻ വാഹന സൗകര്യം ഏർപ്പെടുത്തണമെന്നും പാർട്ടി നിർദേശിച്ചു.

വോട്ടെണ്ണൽ വിലയിരുത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന മോണിറ്ററിങ് സെന്റർ ഡൽഹിയിൽ പ്രവർത്തിക്കും. ഏതെങ്കിലും വോട്ടെണ്ണൽ കേന്ദ്രത്തിൽ സംശയാസ്പദമായ വല്ലതും സംഭവിച്ചാൽ ഫോണിൽ റെക്കോഡ് ചെയ്ത് ആ വീഡിയോ അടിയന്തിരമായി +91 7982839236 എന്ന ഹെൽപ് ലൈൻ നമ്പറിലേക്ക് അയക്കണം. വോട്ടെണ്ണലിലെ പൊരുത്തക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ +91 9560822897 എന്ന നമ്പറിലേക്കും അയക്കാം. ക്രമക്കേടുകൾ തടയാൻ അഭിഭാഷകരെ സജ്ജരാക്കി നിർത്തിയിട്ടുണ്ടെന്നും കോൺഗ്രസ് വാർത്താകുറിപ്പിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress instructed party workers to reach party headquarters
Next Story