Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ഥാനാർഥിത്വത്തിന്​...

സ്ഥാനാർഥിത്വത്തിന്​ കർശന ഉപാധിയുമായി കോൺഗ്രസ്; തെരഞ്ഞെടുപ്പിൽ തോ​റ്റാ​ൽ പ​ദ​വി പ്ര​തീ​ക്ഷി​ക്കേ​ണ്ട

text_fields
bookmark_border
സ്ഥാനാർഥിത്വത്തിന്​ കർശന ഉപാധിയുമായി കോൺഗ്രസ്; തെരഞ്ഞെടുപ്പിൽ തോ​റ്റാ​ൽ പ​ദ​വി പ്ര​തീ​ക്ഷി​ക്കേ​ണ്ട
cancel
camera_alt

തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ന്ന കെ.​പി.​സി.​സി നേ​തൃ​യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ഷാ​ഫി പ​റ​മ്പി​ൽ, യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്, കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സ​ണ്ണി ജോ​സ​ഫ്, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, കോ​ൺ​ഗ്ര​സ്​​ പ്ര​ചാ​ര​ണ​സ​മി​തി അ​ധ്യ​ക്ഷ​ൻ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​​ക്ര​ട്ട​റി ദീ​പ ദാ​സ്​ മു​ൻ​ഷി തു​ട​ങ്ങി​യ​വ​ർ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പാ​ർ​ട്ടി സം​വി​ധാ​ന​ങ്ങ​ളെ സ​ജ്ജ​മാ​ക്കാ​ൻ ചേ​ർ​ന്ന കെ.​പി.​സി.​സി നേ​തൃ​യോ​ഗ​ത്തി​ൽ, സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലും പ​ദ​വി​ക​ളി​ലും ക​ർ​ശ​ന ഉ​പാ​ധി​ക​ൾ​വെ​ച്ച് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ർ​ക്ക് മ​റ്റ് പ​ദ​വി​ക​ൾ ന​ൽ​കി​ല്ലെ​ന്ന വ്യ​ക്ത​മാ​യ മു​ന്ന​റി​യി​പ്പാ​ണ് എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ന​ൽ​കി​യ​ത്.

കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ തോ​റ്റെ​ന്ന പ​രി​ഗ​ണ​ന​യി​ൽ ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന് ക​രു​തേ​ണ്ട​തി​ല്ല. പ​രാ​ജ​യ​പ്പെ​ട്ട​വ​രെ വീ​ണ്ടും അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി, വി​ജ​യ​സാ​ധ്യ​ത​യു​ള്ള​വ​ർ​ക്കും ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കാ​നാ​ണ് ഹൈ​ക​മാ​ൻ​ഡ് തീ​രു​മാ​നം.

അ​തേ​സ​മ​യം, വി​ജ​യ​സാ​ധ്യ​ത​യു​ണ്ടാ​യി​ട്ടും പാ​ർ​ട്ടി താ​ൽ​പ​ര്യം പ​രി​ഗ​ണി​ച്ച് മ​ത്സ​ര​രം​ഗ​ത്ത് നി​ന്ന് മാ​റി​നി​ൽ​ക്കു​ന്ന നേ​താ​ക്ക​ൾ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കും. ഇ​ത്ത​ര​ക്കാ​രെ ത​ത്തു​ല്യ പ​ദ​വി​ക​ളി​ലേ​ക്കോ ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കോ പ​രി​ഗ​ണി​ക്കാ​ൻ പാ​ർ​ട്ടി ത​യാ​റാ​കും. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ വ്യ​ക്തി​പ​ര​മാ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​ല്ല, മ​റി​ച്ച് ‘മെ​റി​റ്റി​ന്’ മാ​ത്ര​മാ​യി​രി​ക്ക​ണം മു​ൻ​ഗ​ണ​ന​യെ​ന്ന പൊ​തു​വി​കാ​രം യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു. കേ​ന്ദ്ര നി​രീ​ക്ഷ​ക​ൻ സ​ച്ചി​ൻ പൈ​ല​റ്റി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​ൻ തീ​രു​മാ​ന​മാ​യി. വി​ജ​യ​സാ​ധ്യ​ത​യു​ള്ള​വ​രെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്തി മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​ജീ​വ​മാ​ക്കാ​നാ​ണ് പാ​ർ​ട്ടി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തോ​ടൊ​പ്പം സ്​​ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്വ​യം സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വും അ​നു​വ​ദി​ക്കി​ല്ല. പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​ന്​ വി​രു​ദ്ധ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഭാ​ര​വാ​ഹി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യാ​ൽ ന​ട​പ​ടി​യു​ണ്ടാ​കും. ഇ​തി​ന്​ പു​റ​മേ ഓ​രോ മ​ണ്ഡ​ല​ത്തി​ലെ​യും സാ​ധ്യ​ത​ക​ളും സാ​ഹ​ച​ര്യ​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല​ട​ക്കം കോ​ൺ​ഗ്ര​സ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചെ​ന്നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ വി​ജ​യം നേ​ടു​മെ​ന്നും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. സെ​മി​യി​ൽ ഞ​ങ്ങ​ൾ വി​ജ​യി​ച്ചു​ക​ഴി​ഞ്ഞു, ഫൈ​ന​ലി​ലും കോ​ൺ​ഗ്ര​സ് ക​പ്പ​ടി​ക്കു​മെ​ന്നാ​യി​രു​ന്നു യോ​ഗ​ത്തി​ന് ശേ​ഷ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KC VenugopalUDFLDFKerala Assembly Election 2026Congress
News Summary - Congress imposes strict conditions for candidacy
Next Story