കേരളത്തിലെ കോൺഗ്രസ് ചുമതല ഇനി ഖമറുൽ ഇസ് ലാമിന്
text_fieldsന്യൂഡൽഹി: കേരളത്തിന്‍റെ സംഘടനാ ചുമതല കോൺഗ്രസ് ഹൈക്കമാൻഡ് എ.ഐ.സി.സി സെക്രട്ടറി ഖമറുൽ ഇസ് ലാമിന് നൽകി. കർണാടകത്തിൽ നിന്നും എ.ഐ.സി.സി സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് കേരളത്തിന്‍റെ ചുമതല കൂടി നൽകിയത്.
ഖമറുൽ ഇസ് ലാമിനെ നിയമിക്കുന്നതിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അനുമതി നൽകിയതായി സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദി വാർത്താകുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചു.
മുൻ മന്ത്രിയായിരുന്ന ഖമറുൽ ഇസ് ലാം, ഹൈദരാബാദ്-കർണാടക മേഖലയിൽ നിന്നുള്ള പ്രമുഖ മുസ് ലിം നേതാവാണ്. ആറു തവണ എം.എൽ.എയും ഒരു തവണ എം.പിയായും വിജയിച്ചിട്ടുണ്ട്.
ഗുൽബർഗ നോർത്ത് അസംബ്ലി മണ്ഡലത്തിൽ നിന്നും വിജയിച്ച അദ്ദേഹം 2013-16 കാലയളവിൽ സിദ്ധരാമയ്യ സർക്കാറിൽ മന്ത്രിയായിരുന്നു. മുസ് ലിം ലീഗിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഖമറുൽ ഇസ് ലാം 1978ലാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
