ബീഡിത്തൊഴിലാളിയുടെ തകർന്ന വീട് കോൺഗ്രസ് പ്രവർത്തകർ പുതുക്കിപ്പണിതു
text_fieldsഉദുമ: ബീഡിത്തൊഴിലാളിയായ പൂച്ചക്കാട്ടെ സുമിത്രക്ക് ഇനി സമാധാനത്തോടെ കിടന്നുറങ്ങാം. നിലംപൊത്തുമെന്ന ഭീതിയിലായിരുന്ന വീട് കോൺഗ്രസ് പ്രവർത്തകർ പുതുക്കിപ്പണിതു നൽകി.വർഷങ്ങൾക്കുമുമ്പ് പണിത ഓടിട്ട വീട് ഏത് സമയത്തും തകരുമെന്ന ഭീഷണിയിലായിരുന്നു.
മഴ വന്നാൽ പിന്നെ താമസിക്കാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു. ഭർത്താവ് ഉപേക്ഷിച്ചു പോയ സുമിത്ര രണ്ട് കുട്ടികളുടെ കൂടെയാണ് താമസം. കുടുംബത്തിൽ നിന്നും സ്ഥലം പതിച്ചുകിട്ടാത്തതിനാൽ തദ്ദേശ സ്വയംഭരണ വകുപ്പിെൻറ ആനുകൂല്യവും ഈ കുടുംബത്തിന് ലഭിക്കാതെയായി.
മഴക്കാലത്ത് എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് പൂച്ചക്കാട് വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ ഭക്ഷ്യകിറ്റുമായി സുമിത്രയുടെ വീട്ടിലെത്തുന്നത്. ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാടിെൻറ നേതൃത്വത്തിൽ പിറ്റേ ദിവസം തന്നെ പണിക്കാരെയും കൂട്ടി സുമിത്രയുടെ വീട്ടിലെത്തുകയും പഴയ മരങ്ങൾ എല്ലാം മാറ്റി വീട് പുതുക്കിപ്പണിയുകയും ചെയ്തു.
പണിക്കാവശ്യമായ മുഴുവൻ തുകയും വാർഡ് കോൺഗ്രസ് കമ്മിറ്റി തന്നെ വഹിച്ചു. പാർട്ടി പ്രവർത്തകർ തന്നെയാണ് ഓട് നിരത്താനും മറ്റുമുണ്ടായിരുന്നത്. വാർഡ് കോൺഗ്രസ് പ്രസിഡൻറ് സി.എച്ച്. രാഘവൻ, കെ.എസ്. മുഹാജിർ, എം.വി. രവീന്ദ്രൻ, പി. നാരായണൻ, ഗീത, ശാന്ത, ശാരദ, രുക്മിണി, ചിന്താമണി, ബീന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
