60 മലയാളികൾ നാളെ നാട്ടിലെത്തും; ബസും കാറും നൽകി ബിഹാർ കോൺഗ്രസ്
text_fieldsകണ്ണൂർ: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിെൻറ ഇടപെടലിനെ തുടർന്ന് ബിഹാറിൽ കുടുങ്ങിയ 25 കണ്ണൂരുകാർ ഉൾപ്പെടെ 60 പേർക്ക് പട്നയിൽനിന്നും സ്വന്തം നാട്ടിലേക്ക് യാത്രക്ക് വഴിയൊരുങ്ങി. കോളജും ഹോസ്റ്റലും സ്ഥാപനങ്ങളും അടച്ചതിനെ തുടർന്ന് പ്രയാസത്തിലായ കണ്ണൂർ മണിക്കടവ് സ്വദേശികൾ കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ. സജീവ് ജോസഫ് മുഖേനയാണ് കെ.സി. വേണുഗോപാലിെൻറ സഹായം തേടിയത്.
അദ്ദേഹം ബിഹാറിെൻറ ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹി ശക്തി സിങ് ഗോഹിൽ, ബിഹാർ പി.സി.സി പ്രസിഡൻറ് മദൻ മോഹൻ ഝാ എന്നിവരോട് യാത്രാസൗകര്യം ഏർപ്പാടാക്കാൻ നിർദേശിച്ചു. ഇതേതുടർന്ന് മണിക്കൂറിനകം തന്നെ ബിഹാർ പി.സി.സിയിൽനിന്നും യാത്രാസൗകര്യം ചെയ്യാമെന്ന അറിയിപ്പ് ലഭിച്ചതായി പട്നയിൽ കുടുങ്ങിയ മണിക്കടവ് സ്വദേശി പ്രോമിസ് ജോർജ് പറഞ്ഞു.
60 പേർക്കായി രണ്ടു ബസും ഒരു ഇന്നോവാ കാറുമാണ് നൽകിയത്. വ്യാഴാഴ്ച ബിഹാർ പി.സി.സിയുടെ നേതൃത്വത്തിൽ സംഘത്തിന് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. ബസുകൾ ശനിയാഴ്ച രാവിലെ കണ്ണൂരിലെത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
