Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെ​ൽ​ഫ​യ​ർ...

വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി​യു​മാ​യി ധാ​ര​ണ​യി​ല്ല –മുല്ലപ്പള്ളി

text_fields
bookmark_border
വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി​യു​മാ​യി ധാ​ര​ണ​യി​ല്ല –മുല്ലപ്പള്ളി
cancel

കല്‍പറ്റ: മുന്നാക്ക സംവരണ വിഷയത്തിൽ ഇടതുപക്ഷത്തി‍െൻറ ഇപ്പോഴത്തെ നിലപാട് ദുഷ്​ടലാക്കോടുകൂടിയുള്ളതാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്.

തീവ്ര വര്‍ഗീയതയുമായി ഒരു കാലത്തും സമവായമുണ്ടാക്കാത്ത പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല, ബന്ധമുണ്ടാക്കുന്ന പ്രശ്‌നമില്ലെന്നും നേരത്തെ വ്യക്തമാക്കിയതാണ്. കാസര്‍കോട് മുതല്‍ നടത്തിയ എല്ലാ യാത്രകളിലും താന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. തീവ്ര സംഘടനകളുമായി എക്കാലത്തും ബന്ധമുണ്ടാക്കിയത് സി.പി.എമ്മാണ്.

കേരളത്തിെൻറ ആരോഗ്യരംഗത്തെ കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന സന്ദര്‍ഭത്തില്‍നിന്ന്​ അടര്‍ത്തിയെടുത്താണ് പറയുന്നത്. സംസ്ഥാനത്ത് കോവിഡ് ഇന്നത്തെ അവസ്ഥയിലെത്താനുള്ള കാരണം മുഖ്യമന്ത്രിയാണ്- മുല്ലപ്പള്ളി മീനങ്ങാടിയില്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresswelfare partymullappallykpccc president
Next Story