Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസിന് ഒറ്റ...

കോൺഗ്രസിന് ഒറ്റ നിലപാടേയുള്ളൂ, അത് ഫലസ്തീനൊപ്പം; വിവാദ പരാമർശത്തിൽ തരൂർ തന്നെ നിലപാട് വിശദീകരിച്ചിട്ടുണ്ട് -വി.ഡി. സതീശൻ

text_fields
bookmark_border
കോൺഗ്രസിന് ഒറ്റ നിലപാടേയുള്ളൂ, അത് ഫലസ്തീനൊപ്പം; വിവാദ പരാമർശത്തിൽ തരൂർ തന്നെ നിലപാട് വിശദീകരിച്ചിട്ടുണ്ട് -വി.ഡി. സതീശൻ
cancel

കണ്ണൂർ: കോഴിക്കോട്ടെ മുസ്‍ലിം ലീഗ് റാലിയിൽ നടത്തിയ വിവാദ പരാമർശത്തിൽ ശശി തരൂർ എം.പി തന്നെ നിലപാട് വിശദീകരിച്ചിട്ടുണ്ടെന്നും കോൺഗ്രസിന്റെ നിലപാട് ‘സ്വതന്ത്ര ഫലസ്തീൻ’ എന്നതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണ​ങ്ങളെ അപലിച്ചുകൊണ്ട് കോൺ​ഗ്രസ് നേരത്തെ നിലപാട് പ്രഖ്യാപിച്ചതാണ്. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അത് വ്യക്തമാക്കിയതുമാണ്. അതാണ് പാർട്ടി നിലപാട്. ആ നിലപാടിൽ ഒരുമാറ്റവുമില്ല. പാർട്ടി തീരുമാനമാണ് ഞാൻ പറയുന്നതെന്നും വി.ഡി. സതീശൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

വിചാരണ നേരിടുന്ന കെ.ബി. ഗണേഷ്‍കുമാറി​നെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്നും ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorIsrael Palestine Conflictmuslim leagueVD Satheesan
News Summary - Congress has only one stand, and that is with Palestine; Tharoor himself has explained his position on the controversial remark -V.D. Satheesan
Next Story