‘എൻ.എസ്.എസിനെതിരായ വിമർശനങ്ങളിൽ കോൺഗ്രസിന് പങ്കില്ല, സമുദായ സംഘടനകളെ ചേർത്തു പിടിക്കാനുള്ള ബി.ജെ.പി ശ്രമം പി.ആർ. വർക്ക്’
text_fieldsകെ.സി. വേണുഗോപാൽ
ആലപ്പുഴ: സമുദായ സംഘടനകൾക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എൻ.എസ്.എസിനെതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളിയല്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായ സംഘടനകളോട് കോൺഗ്രസിന് ബഹുമാനമാണ്. സമുദായ സംഘടനകളെ ചേർത്തു പിടിക്കാനുള്ള ബി.ജെ.പി ശ്രമം പി.ആർ. വർക്ക് മാത്രമാണ്. സമുദായ സംഘടനകളെ പ്രീണിപ്പിക്കുകയും മറുവശത്ത് ആക്രമിക്കുകയും ചെയ്യുന്നതാണ് ബി.ജെ.പിയുടെ നയം. ആർ.എസ്.എസ് അജണ്ട മതനിരപേക്ഷത സമ്പ്രദായങ്ങളെ ഇല്ലാതാക്കുന്നതാണെന്നും വേണുഗോപാൽ വ്യക്തമാക്കി.
വോട്ട് ചോരി വിഷയത്തിൽ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിലാണ്. തെരഞ്ഞെടുപ്പ് കമീഷനോട് അഞ്ച് ചോദ്യങ്ങൾക്കുള്ള ഉത്തരം ആവശ്യപ്പെട്ട് അഞ്ച് കോടി ഒപ്പ് ശേഖരിക്കും. എസ്.ഐ.ആർ കേരളത്തിലെ വോട്ട് ചോരിയാണെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

