കോണ്‍ഗ്രസിലെ ഗ്രൂപ്പിസം; നിരപരാധിയെ ജയിലിലടച്ചത് 16 ദിവസം
text_fields1. അറസ്റ്റിലായ പ്രസാദ് 2. ജയിലിൽ നിന്ന് പുറത്തിറങ്ങിയ തങ്കച്ചൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു
പുല്‍പള്ളി: വീടിന്റെ കാര്‍ പോര്‍ച്ചില്‍ മദ്യവും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ മരക്കടവ് കാനാട്ടുമലയില്‍ തങ്കച്ചനെ അന്യായമായി ജയിലിലടച്ചത് 16 ദിവസം. കോൺഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഇരയായ തങ്കച്ചൻ, സംഭവത്തിൽ നിരപരാധിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതോടെ, കുറ്റക്കാർക്കെതിരെ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി.
രാഷ്ട്രീയഭിന്നതയും വ്യക്തിവിരോധവും മൂലം ബോധപൂര്‍വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തങ്കച്ചനെ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. നെറികെട്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിച്ചവരെയെല്ലാം അറസ്റ്റുചെയ്യണമെന്ന് തങ്കച്ചന്റെ ഭാര്യ സിനി ആവശ്യപ്പെട്ടു.
സുൽത്താൻ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ പക്ഷവും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ പക്ഷവും തമ്മിലുള്ള ഗ്രൂപ്പ് പോരിന്റെ ഇരയാണ് തങ്കച്ചനെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ മാസം മുള്ളന്‍കൊല്ലിയില്‍ നടന്ന യോഗത്തില്‍ അപ്പച്ചനെതിരെ കൈയേറ്റശ്രമം ഉണ്ടായതിന്റെ തുടര്‍ച്ചയായാണ് തങ്കച്ചനെതിരെ ഒരു സംഘം രംഗത്തു വന്നതെന്നും ഇവർ ആരോപിക്കുന്നു.
പാര്‍ട്ടിയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ ഒരു ദിവസമെങ്കിലും ജയിലിലടക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സിനി അന്നുതന്നെ ആരോപിച്ചിരുന്നു. ചില നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ വിമര്‍ശനമുന്നയിച്ചതിന്റെ പേരിലാണ് ഭീഷണിമുഴക്കിയതെന്നും തങ്കച്ചന്റെ അറസ്റ്റിനെ തുടർന്ന് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സിനി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

