Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.ജി.പിയെ നിലനിർത്തി...

ഡി.ജി.പിയെ നിലനിർത്തി പൊലീസിൽ വൻ അഴിച്ചുപണിക്ക്​ സാധ്യത

text_fields
bookmark_border
ഡി.ജി.പിയെ നിലനിർത്തി പൊലീസിൽ വൻ അഴിച്ചുപണിക്ക്​ സാധ്യത
cancel

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​മാ​റ്റ​ത്തി​ന്​ പി​ന്നാ​ലെ സം​സ്ഥാ​ന​ മേ​ധാ​വി​യെ നി​ല​നി​ർ​ത്തി മ​റ്റ്​ ഉ​ന്ന​ത​രെ​യെ​ല്ലാം മാ​റ്റി​യു​ള്ള വ​ൻ അ​ഴി​ച്ചു​പ​ണി​ക്ക് പൊ​ലീ​സി​ൽ സാ​ധ്യ​ത. യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ട​പ​ടി വ​ന്നേ​ക്കും. ക​ഴി​ഞ്ഞ 10 വ​ർ​ഷം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ വി​ശ്വ​സ്ത​രാ​ണെ​ന്ന്​ തെ​ളി​യി​ക്കാ​ൻ ‘മ​ൽ​സ​രി​ച്ച’ പ​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ്ഥാ​ന​ച​ല​ന​മു​ണ്ടാ​കും. വ​ർ​ഷ​ങ്ങ​ളാ​യി യൂ​നി​ഫോം ധ​രി​ക്കു​ന്ന ജോ​ലി​യി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി​യെ​ത്തു​ക​യും ചെ​യ്യും.

ഭ​ര​ണ​മാ​റ്റം പ്ര​ക​ട​മാ​ക്കി ചി​ല​യി​ട​ങ്ങ​ളി​ൽ മാ​റ്റം വ​ന്നു​ക​ഴി​ഞ്ഞു. എ​ന്നാ​ൽ പൊ​ലീ​സ്​ ഉ​ന്ന​ത​ത​ല​ത്തി​ലെ മാ​റ്റ​ങ്ങ​ൾ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​യ​തി​നാ​ൽ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ ശേ​ഷ​മാ​ണു​ണ്ടാ​കു​ക. സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റെ നി​ല​നി​ർ​ത്തി​യാ​കും അ​ഴി​ച്ചു​പ​ണി​യെ​ന്നാ​ണ്​ വി​വ​രം. എ​ന്നാ​ൽ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി ഉ​ള്‍പ്പ​ടെ പ്ര​ധാ​ന ക​സേ​ര​ക​ളി​ൽ ഇ​ള​ക്കി പ്ര​തി​ഷ്ഠ വ​ന്നേ​ക്കും. പ​ദ​വി ഉ​റ​പ്പി​ക്കാ​ന്‍ ഇ​തി​ന​കം ത​ന്നെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രി​ൽ പ​ല​രും ച​ര​ടു​വ​ലി ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

വ​ർ​ഷ​ങ്ങ​ളാ​യി മു​ഖ്യ​മ​ന്ത്രി​യ​ല്ല അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫി​സാ​ണ്​ പൊ​ലീ​സി​നെ നി​യ​ന്ത്രി​ച്ചി​രു​ന്ന​തെ​ന്ന ആ​ക്ഷേ​പം ശ​ക്​​ത​മാ​ണ്. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു പ്ര​മു​ഖ​നാ​ണ് കാ​ക്കി​പ്പ​ട​യെ നി​യ​ന്ത്രി​ച്ച​തും, എ​ന്തി​നും ഏ​തി​നും കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്ന​തു​മെ​ന്നും സേ​നാം​ഗ​ങ്ങ​ൾ ത​ന്നെ ആ​രോ​പി​ക്കു​ന്നു. ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ കൈ​യി​ലെ​ത്തു​മ്പോ​ൾ ‘ശു​ദ്ധീ​ക​ര​ണം’ വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ്​ യു​ഡി.​എ​ഫി​ലു​ള്ള​ത്. സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി പ​ദ​വി​യി​ല്‍ റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന് ഇ​നി 14 മാ​സം കൂ​ടി​യു​ണ്ട്. അ​തി​ന് മു​മ്പ്​ അ​ദ്ദേ​ഹ​ത്തെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം യു.​ഡി.​എ​ഫി​ലു​ണ്ടെ​ങ്കി​ലും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ ലം​ഘ​ന​മാ​കു​മെ​ന്ന​തി​നാ​ൽ അ​ത്ര​യും​നാ​ൾ റ​വാ​ഡ തു​ട​രാ​നാ​ണ്​ സാ​ധ്യ​ത. റ​വാ​ഡ​ വി​ര​മി​ക്കു​ന്ന 2027 ജൂ​ലൈ​യി​ൽ പു​തി​യ സ​ർ​ക്കാ​റി​ന്​ സ്വ​ന്തം ഡി.​ജി.​പി​യെ നി​യ​മി​ക്കാ​നാ​കും. വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്ട​ർ മ​നോ​ജ് എ​ബ്ര​ഹാം ആ ​പ​ദ​വി​യി​ലെ​ത്താ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തോ​ടെ എ.​ഡി.​ജി.​പി മു​ത​ല്‍ എ​സ്.​ഐ വ​രെ അ​ഴി​ച്ചു​പ​ണി ന​ട​ത്തു​മെ​ന്ന​ത്​ വ്യ​ക്​​തം. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ല്‍ നി​ന്ന് എ​ച്ച് വെ​ങ്കി​ടേ​ഷി​നെ മാ​റ്റാ​നാ​ണ്​ സാ​ധ്യ​ത. പ​ക​രം പി ​വി​ജ​യ​നോ ദി​നേ​ന്ദ്ര ക​ശ്യ​പോ എ​ത്താ​നാ​ണ്​ സാ​ധ്യ​ത. വി​ജ​യ​ന്‍ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി​യാ​യാ​ല്‍ ദി​നേ​ന്ദ്ര ക​ശ്യ​പി​നെ ഇ​ന്‍റ​ലി​ജ​ന്‍സ് മേ​ധാ​വി​യാ​ക്കി​യേ​ക്കും. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​മാ​രെ​യും സി​റ്റി ക​മീ​ഷ​ണ​ര്‍മാ​രെ​യും മാ​റ്റു​മെ​ന്ന​തും ഉ​റ​പ്പ്. പി​ണ​റാ​യി സ​ര്‍ക്കാ​ര്‍ ഇ​ട​ക്കു​വെ​ച്ച് മാ​റ്റി​നി​ര്‍ത്തി​യ യോ​ഗേ​ഷ് ഗു​പ്ത​യെ പ്ര​ധാ​ന പ​ദ​വി​യി​ലെ​ത്തി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

എ​ന്നാ​ല്‍ പു​ന​ര്‍ജ​നി ത​ട്ടി​പ്പ് ആ​രോ​പ​ണ​ത്തി​ല്‍ വി.​ഡി സ​തീ​ശ​നെ​തി​രാ​യ റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കി​യ​ത് യോ​ഗേ​ഷ് ഗു​പ്ത വി​ജി​ല​ന്‍സ് മേ​ധാ​വി​യാ​യി​രി​ക്കെ​യാ​ണെ​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു വി​ഭാ​ഗം അ​തി​നെ എ​തി​ര്‍ക്കു​ന്നു​ണ്ട്. യു.​ഡി.​എ​ഫി​ന്‍റെ ക​ണ്ണി​ലെ ക​ര​ടാ​യി മാ​റി​യ എ.​ഡി.​ജി.​പി എം.​ആ​ർ അ​ജി​ത്​​കു​മാ​റി​ന്​ എ​ന്ത്​ ത​സ്തി​ക ന​ൽ​കു​മെ​ന്ന​തും ശ്ര​ദ്ധേ​യം. മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​’ നേ​തൃ​ത്വം ന​ൽ​കി​യ പ​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മാ​റ്റ​മു​ണ്ടാ​കും. ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ കൈ​കാ​ര്യം ചെ​യ്ത​ത് മ​റ​ക്കി​ല്ലെ​ന്ന വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​തി​ക​ര​ണ​വും ഇ​ത്​ വ്യ​ക്​​ത​മാ​ക്കു​ന്ന​താ​ണ്. ​പ​ര​സ്യ​മാ​യി ഇ​ട​ത്​ അ​നു​കൂ​ല നി​ല​പാ​ട്​ സ്വീ​ക​രി​ച്ച പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ പ​ല​യി​ട​ങ്ങ​ളി​ലും എ​സ്.​എ​ച്ച്.​ഒ, എ​സ്.​​ഐ ത​സ്തി​ക​ക​ളി​ൽ ഇ​രി​ക്കു​ന്ന​ത്. ഇ​വ​രെ​യെ​ല്ലാം മാ​റ്റു​മെ​ന്നാ​ണ്​ വി​വ​രം. ഫ​ല​ത്തി​ൽ കേ​ര​ള പൊ​ലീ​സി​ൽ വ​മ്പ​ൻ അ​ഴി​ച്ചു​പ​ണി​യാ​കും വ​രും ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceNew GovernmentCongress GovernmentKerala News
News Summary - Possibility of major restructuring in the police force by retaining the DGP
Next Story