Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ​ന്ധ​ന​നി​കു​തി...

ഇ​ന്ധ​ന​നി​കു​തി കു​റ​ക്കാത്തതിൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സിന്‍റെ ച​ക്ര​സ്തം​ഭ​ന സ​മ​രം തിങ്കളാഴ്ച

text_fields
bookmark_border
chakra stambhanam
cancel

തി​രു​വ​ന​ന്ത​പു​രം: ഇന്ധനനികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ നേരിയ ഇളവ് വരുത്തിയെങ്കിലും നയാപൈസയുടെ ഇളവ് നല്കാത്ത പിണറായി സര്‍ക്കരിനെതിരെ നവംബര്‍ 8ന് ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേന്ദ്രസർക്കാർ പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കണമെന്ന ആവശ്യവും കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്.

തിങ്കളാഴ്ച രാവിലെ 11 മുതല്‍ 11.15 വരെയാണ് ജില്ലാ ആസ്ഥാനങ്ങളില്‍ ചക്രസ്തംഭന സമരം നടത്തുന്നത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലുമാണ് സമരം നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.


Show Full Article
TAGS:Congress K Sudhakaran 
News Summary - Congress goes on strike on Monday in protest of non-reduction of fuel tax
Next Story