Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​നേതാക്കളുടെ ആഹ്വാനം...

​നേതാക്കളുടെ ആഹ്വാനം വന്നു; ഫ്ലക്സുകൾ നീക്കിത്തുടങ്ങി

text_fields
bookmark_border
​നേതാക്കളുടെ ആഹ്വാനം വന്നു; ഫ്ലക്സുകൾ നീക്കിത്തുടങ്ങി
cancel
camera_alt

മു​ഖ്യ​മ​ന്ത്രി ത​ർ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​ന്​ മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഫ്ല​ക്സ്​ ബോ​ർ​ഡു​ക​ൾ നേ​താ​ക്ക​ളു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ നീ​ക്കം ചെ​യ്യു​ന്നു. ഫോട്ടോ- വൈ.​ആ​ർ. വി​പി​ൻ​ദാ​സ്​

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യു​ടെ പേ​രി​ൽ സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലു​ണ്ടാ​യ ഫ്ല​ക്സ് യു​ദ്ധ​ത്തി​ൽ താ​ൽ​കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ. കെ.​പി.​സി.​സി അ​ച്ച​ട​ക്ക​വാ​ൾ വീ​ശി​യ​ശേ​ഷ​വും പ്ര​ക​ട​ന​ങ്ങ​ളും ഫ്ല​ക്സ്​ യു​ദ്ധ​വും തു​ട​ർ​ന്ന​ത് പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യും ഭ​ര​ണം ഏ​റ്റെ​ടു​ക്കും​മു​മ്പ് പ്ര​തി​​​ച്ഛാ​യ മോ​ശ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഒ​ടു​വി​ൽ ഹൈ​ക​മാ​ൻ​ഡ്​ നി​ർ​ദേ​ശ​പ്ര​കാ​രം ഡ​ൽ​ഹി​യി​ൽ നേ​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഒ​ന്നി​ച്ചെ​ത്തി ​ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​ഹ്വാ​നം ചെ​​​യ്യേ​ണ്ടി​വ​ന്നു. പി​ന്നാ​ലെ ഫ്ല​ക്സു​ക​ളും പോ​സ്റ്റ​റു​ക​ളും പ്ര​വ​ർ​ത്ത​ക​ർ നീ​ക്കി​ത്തു​ട​ങ്ങി. കെ.​പി.​സി.​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ​ഭ​വ​ന്​ മു​ന്നി​ലും സെ​ക്ര​ട്ട​റി​യേ​റ്റി​ലു​മ​ട​ക്കം സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ എ​ടു​ത്തു​മാ​റ്റി. ഈ ​ആ​ഹ്വാ​നം തു​ട​ക്ക​ത്തി​ലേ ഉ​ണ്ടാ​യെ​ങ്കി​ൽ ഇ​ത്ര​യേ​റെ പ​രി​ക്കു​ണ്ടാ​കു​മാ​യി​രു​ന്നോ എ​ന്ന ചോ​ദ്യം മു​ന്ന​ണി​യി​ലു​യ​രു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ​കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ബോ​ർ​ഡു​ക​ൾ കീ​റി​യ ത​ല​സ്ഥാ​ന​ത്ത്​ ‘‘കൂ​ലി​ക്ക്​ ഇ​റ​ക്കി​യ ആ​ളു​ക​​ളെ ക​ണ്ട്​ ഞ​ങ്ങ​ൾ പേ​ടി​ച്ചു പോ​യി എ​ന്ന്​ പ​റ​ഞ്ഞേ​ക്ക്..’’ എ​ന്ന പോ​സ്റ്റ​റു​ക​ൾ​ രാ​വി​ലെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ‘വി.​ഡി. നാ​ച്യൂ​റ​ൽ ചോ​യി​സ്’ എ​ന്ന്​ എ​ഴു​തി​യ ഫ്ല​ക്സി​ന്​ മു​ക​ളി​ലും ഈ ​പോ​സ്റ്റ​റു​ക​ൾ പോ​സ്റ്റ​ർ പ​തി​ച്ചു. തൊ​ട്ട​ടു​ത്ത്​ ‘വി.​ഡി. ആ​ർ​ട്ടി​ഷ്യ​ൽ ചോ​യി​സ്’​ എ​ന്ന ബ​ദ​ൽ ഫ്ല​ക്​​സ്​ ബോ​ർ​ഡും ഉ​യ​ർ​ന്നു. ‘ഉ​മ്മ​ൻ ചാ​ണ്ടി​യെ വേ​ട്ട​യാ​ടി​യ​വ​ർ​ക്ക്​ മാ​പ്പി​ല്ല’ എ​ന്ന ഫ്ല​ക്സു​മു​ണ്ടാ​യി.

കോ​ഴി​ക്കോ​ട്ട്​ സ​തീ​ശ​​ന്‍റെ ഫ്ല​ക്സി​ന്​ മു​ക​ളി​ൽ ക​രി​ഓ​യി​ൽ ഒ​ഴി​ച്ചു. സ​തീ​ശ​ന്‍റ മ​ണ്ഡ​ല​മാ​യ പ​റ​വൂ​രി​ൽ കെ.​സി​ക്കു​വേ​ണ്ടി​യും ഫ്ല​ക്സു​യ​ർ​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​ക്കു​ന്ന അ​ത്യാ​ഗ്ര​ഹി​ക​ൾ​ക്ക്​ വ​ട​ക്കാ​ഞ്ചേ​രി ഓ​ർ​മ​വേ​ണ​മെ​ന്ന ബാ​ന​ർ ഉ​യ​ർ​ന്ന​ത്​ ആ​ല​പ്പു​ഴ​യി​ലാ​ണ്. ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി​യി​ൽ കെ. ​മു​ര​ളീ​ധ​ര​ന് അ​നു​കൂ​ല​മാ​യും ബാ​ന​റു​ണ്ടാ​യി.

‘നി​യു​ക്ത മു​ഖ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ’ എ​ന്നാ​യി​രു​ന്നു ഇ​തി​ലെ വാ​ച​കം. പി​ന്നാ​ലെ​യാ​ണ്​ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശം വ​ന്ന​തോ​ടെ ഫ്ല​ക്​​സു​ക​ളും ബാ​ന​റു​ക​ളം നീ​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് കോ​ഴി​ക്കോ​ട്ട​ക്കം സ​തീ​ശ​ൻ അ​നു​കൂ​ല പ്ര​ക​ട​നം ന​ട​ന്നു. അ​തേ​സ​മ​യം, വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ സ​തീ​ശ​ൻ അ​നു​കൂ​ലി​ക​ൾ പ്ര​ക​ട​നം ന​ട​ത്താ​ൻ തീ​രു​മാ​ന​ച്ചെ​ങ്കി​ലും നേ​തൃ​ത്വ​ത്തി​ന്റെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flexKeralacmrameshchennithalaVD SatheesankcvenugopalCongress
News Summary - Congress Flex War Ends After Leaders’ Appealker
Next Story