Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസിന് പരാജയഭീതി;...

കോൺഗ്രസിന് പരാജയഭീതി; കൃത്യമായ മറുപടി നൽകും -തോമസ്​ ഐസക്​

text_fields
bookmark_border
Dr Thomas Isaac
cancel

പത്തനംതിട്ട: കോൺഗ്രസിന്‍റെ പരാജയഭീതിയാണ്​ ഇത്തരം ആക്ഷേപങ്ങൾക്ക്​ കാരണമെന്ന് തോമസ്​ ഐസക്​ പറഞ്ഞു. കലക്ടറുടെ കത്ത്​ വായിച്ചശേഷം കൃത്യമായ മറുപടി നൽകും. മാസങ്ങൾക്കുമുമ്പ്​ ആവിഷ്കരിച്ചതാണ്​ വിജ്ഞാന പത്തനംതിട്ട പദ്ധതി.

കെ-ഡിസ്ക്​ അത്​ ഏ​റ്റെടുത്ത്​ യുവാക്കൾക്ക്​ തൊഴിൽ നൽകുകയാണ്​. എന്തിനാണ്​ ഇതിൽ കോൺഗ്രസിന്​ അങ്കലാപ്പ്​. അവർ ചെ​യ്യേണ്ടത്​ അവർ ചെയ്യും. അങ്ങനെയുള്ള നല്ല കാര്യം ചെയ്യുമ്പോൾ അതുപറഞ്ഞ്​ വോട്ടുപിടിക്കുന്നതിൽ കെറുവിച്ചിട്ട്​ കാര്യമില്ല.

രൂപവത്​കരണകാലം മുതലുള്ള സവിശേഷമായ ബന്ധമാണ്​ തനിക്ക്​ കുടുംബശ്രീയുമായി. അവരുടെ ഔദ്യോഗിക പരിപാടികളിലൊന്നും ഇപ്പോൾ പ​ങ്കെടുത്തിട്ടില്ല. പക്ഷേ, സ്ഥാനാർഥി എന്ന നിലയിൽ യോഗങ്ങൾ നടക്കുമ്പോൾ പോയി അവരുടെ പിന്തുണ അഭ്യർഥിക്കുന്നതിൽ എന്താണ്​ തെറ്റെന്നും തോമസ്​ ഐസക്​ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas IsaacCongress
News Summary - Congress fears defeat; The correct answer will be given - Thomas Isaac
Next Story