Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഹെലികോപ്​റ്റർ’ മുതൽ...

‘ഹെലികോപ്​റ്റർ’ മുതൽ വിരുന്ന്​ വരെ; മുഖ്യമന്ത്രിക്ക് പ്രതിരോധമൊരുക്കാതെ പാർട്ടി

text_fields
bookmark_border
‘ഹെലികോപ്​റ്റർ’ മുതൽ വിരുന്ന്​ വരെ; മുഖ്യമന്ത്രിക്ക് പ്രതിരോധമൊരുക്കാതെ പാർട്ടി
cancel
camera_alt

വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​യി​ലും വി​രു​ന്ന് വി​വാ​ദ​ത്തി​ലും മ​ഴ​ക്കെ​ടു​തി​യി​ലെ ഏ​കോ​പ​ന​ത്തി​ലു​മ​ട​ക്കം പ്ര​തി​പ​ക്ഷം ക​ട​ന്നാ​ക്ര​മ​ണം ക​ടു​പ്പി​ക്കു​മ്പോ​ഴും മു​ഖ്യ​മ​ന്ത്രി​ക്കാ​യി പ്ര​തി​രോ​ധ​മു​യ​ർ​ത്താ​തെ കോ​ൺ​ഗ്ര​സ്.

ഒ​രു ഭാ​ഗ​ത്ത്​ സി.​പി.​എം സൈ​ബ​ർ വി​ഭാ​ഗ​വും മ​റു​ഭാ​ഗ​ത്ത്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളു​മ​ട​ക്കം രൂ​ക്ഷ വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​​മ്പോ​ഴാ​ണ്​ കോ​ൺ​ഗ്ര​സ്​ ക്യാ​മ്പി​ലെ നി​സ്സം​ഗ​ത. മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി ത​ന്റെ ഭാ​ഗം വി​ശ​ദീ​ക​രി​ച്ച ശേ​ഷ​വും പ്ര​തി​രോ​ധ ക​വ​ചം തീ​ർ​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന്​ സാ​ധി​ക്കു​ന്നി​ല്ല.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന്​ വേ​ണ്ടി ശ​ബ്​​ദി​ക്കാ​റു​ള്ള സ​ജീ​വ അ​ക്കൗ​ണ്ടു​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ നി​ശ്ശ​ബ്​​ദം. വി.​ഡി. സ​തീ​ശ​ന്റെ​യും അ​ദ്ദേ​ഹ​ത്തി​ന്റെ ഓ​ഫി​സി​ന്റെ​യും മാ​ത്രം രാ​ഷ്ട്രീ​യ ബാ​ധ്യ​ത​യാ​യി ഈ ​വി​വാ​ദ​ങ്ങ​ളെ കാ​ണും വി​ധ​മാ​ണ്​ കോ​ൺ​ഗ്ര​സ്​ ക്യാ​മ്പി​ന്റെ നീ​ക്ക​ങ്ങ​ൾ. മാ​ധ്യ​മ​ങ്ങ​ൾ പ്ര​തി​ക​ര​ണ​മാ​രാ​യു​മ്പോ​ഴു​ള്ള മ​ന്ത്രി​മാ​രു​ടെ ഒ​റ്റ​പ്പെ​ട്ട പ്ര​തി​ക​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ അ​പ​വാ​ദം. അ​തി​ൽ ത​ന്നെ വൈ​രു​ധ്യ​ങ്ങ​ളു​മു​ണ്ട്.

ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര നി​ക്ഷേ​പ​ക​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച എ​ന്ന ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ച​​പ്പോ​ൾ, ‘പോ​കു​ന്ന വ​ഴി​ക്ക് ബ​ന്ധു​വി​നെ ക​ണ്ട​തി​ൽ എ​ന്താ​ണ് തെ​റ്റെ​ന്നാ’​യി​രു​ന്നു ചി​ല മ​ന്ത്രി​മാ​രു​ടെ ചോ​ദ്യം. എ​ന്നാ​ൽ ഇ​താ​ക​ട്ടെ, മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​ത്തെ റ​ദ്ദാ​ക്കു​ന്ന​തി​ന്​ തു​ല്യ​മാ​യി. ഭ​ര​ണ​പ​ക്ഷ​ത്തി​നു​ള്ളി​ലെ ഇ​ത്ത​രം പ​ര​സ്പ​ര​വി​രു​ദ്ധ പ്ര​തി​ക​ര​ണ​ങ്ങ​ളെ പ്ര​തി​പ​ക്ഷം ത​ന്ത്ര​പ​ര​മാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്ന്​ മാ​​ത്ര​മ​ല്ല, സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ന്യാ​യീ​ക​ര​ണ​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്ന് വ​രു​ത്താ​ൻ ​ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു.

കെ.​പി.​സി.​സി പു​നഃ​സം​ഘ​ട​ന അ​നി​ശ്ചി​ത​മാ​യി വൈ​കു​ക​യും നേ​തൃ​ശൂ​ന്യ​ത രൂ​ക്ഷ​മാ​വു​ക​യും ചെ​യ്ത​തി​ന്റെ ഫ​ലം കൂ​ടി​യാ​ണ്​ നി​ല​വി​ലെ പ്ര​തി​സ​ന്ധി. പാ​ർ​ട്ടി​യു​ടെ ശേ​ഷി​ക്കു​ന്ന സം​ഘ​ട​ന സം​വി​ധാ​ന​മാ​ക​ട്ടെ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ലു​ക​ൾ​ക്കൊ​ന്നും ത​യാ​റാ​യ​തു​മി​ല്ല. വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്ന ഘ​ട്ട​ത്തി​ൽ കൃ​ത്യ​മാ​യ ഒ​രു ഔ​ദ്യോ​ഗി​ക ലൈ​ൻ രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ് മാ​ധ്യ​മ വി​ഭാ​ഗ​വും പ​രാ​ജ​യ​പ്പെ​ട്ടു.

ഇ​തി​ന്​ പു​റ​മേ മു​മ്പ് പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന​പ്പോ​ൾ ഉ​യ​ർ​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ളു​ടെ ധാ​ർ​മി​ക ബാ​ധ്യ​ത മു​ത​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ലെ ആ​ഭ്യ​ന്ത​ര ഗ്രൂ​പ് അ​ക​ൽ​ച്ച​ക​ൾ വ​രെ ഈ ​നി​സ്സം​ഗ​ത​ക്ക്​ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​ക്കെ​ടു​ക്കു​ന്ന​ത് ധൂ​ർ​ത്താ​ണെ​ന്നും അ​ഴി​മ​തി​യാ​ണെ​ന്നും വ​ർ​ഷ​ങ്ങ​ളോ​ളം പ്ര​ചാ​ര​ണം ന​ട​ത്തി​യ കോ​ൺ​ഗ്ര​സി​ന്, അ​തേ ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​ക​ളെ ന്യാ​യീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന​തി​ലെ ധാ​ർ​മി​ക പ്ര​തി​സ​ന്ധി​യാ​ണ്​ ഇ​തി​ലൊ​ന്ന്. ടെ​ലി​വി​ഷ​ൻ ച​ർ​ച്ച​ക​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​മാ​യി സു​ര​ക്ഷി​ത​മ​ല്ലെ​ന്ന സ​മീ​പ​ന​മാ​ണ്​ പാ​ർ​ട്ടി​യു​ടെ ര​ണ്ടാം നി​ര നേ​താ​ക്ക​ൾ​ക്കു​ള്ള​ത്. ഭ​ര​ണ​മാ​റ്റ​ത്തി​ന് ശേ​ഷം കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ നി​ല​നി​ൽ​ക്കു​ന്ന ഗ്രൂ​പ്സ​മ​വാ​ക്യ​ങ്ങ​ൾ വി.​ഡി. സ​തീ​ശ​ന് ഏ​ക​ക​ണ്ഠ​മാ​യ പി​ന്തു​ണ ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministersatheesanHelicopter travelCongress
News Summary - മുഖ്യമന്ത്രിക്ക് പ്രതിരോധമൊരുക്കാതെ പാർട്ടി
Next Story