കോൺഗ്രസ് ജില്ല നേതൃസംഗമങ്ങള്‍ക്ക് 23ന് തുടക്കം
text_fieldsതിരുവനന്തപുരം: കോണ്‍ഗ്രസ് ജില്ല നേതൃസംഗമങ്ങള്‍ക്ക് ഏപ്രിൽ 23ന് കോട്ടയത്ത് തുടക്കമാകും. സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവര്‍ ജില്ലകളിലെ പ്രധാന നേതാക്കളുമായി ആശയവിനിമയം നടത്തും. 23ന് രാവിലെ 10ന് കോട്ടയം, മൂന്നിന് ഇടുക്കി, 25ന് രാവിലെ കാസർകോട്, ഉച്ചകഴിഞ്ഞ് കണ്ണൂർ, 27ന് രാവിലെ വയനാട്, ഉച്ചകഴിഞ്ഞ് കോഴിക്കോട്, 29ന് രാവിലെ എറണാകുളം, ഉച്ചകഴിഞ്ഞ് തൃശൂർ എന്നിങ്ങനെയാണു നേതൃസംഗമം.
മേയ് നാലിന് രാവിലെ മലപ്പുറം ഉച്ചകഴിഞ്ഞ് പാലക്കാട്, അഞ്ചിന് രാവിലെ തിരുവനന്തപുരം ഉച്ചകഴിഞ്ഞ് കൊല്ലം, ആറിന് രാവിലെ പത്തനംതിട്ട ഉച്ചകഴിഞ്ഞ് ആലപ്പുഴ എന്നീ ജില്ലകളിലും നേതൃസംഗമങ്ങള്‍ നടക്കും.
കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എൽ.എമാര്‍, കെ.പി.സി.സി-ഡി.സി.സി നിര്‍വാഹക സമിതിയംഗങ്ങള്‍, കെ.പി.സി.സി അംഗങ്ങള്‍, ബ്ലോക്ക് -മണ്ഡലം പ്രസിഡന്റുമാര്‍, പോഷകസംഘടനകളുടെ ജില്ല പ്രസിഡന്റുമാര്‍, സംസ്ഥാന ഭാരവാഹികള്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, സി.യു.സി ജില്ല കണ്‍വീനര്‍മാര്‍, കോഓഡിനേറ്റര്‍മാര്‍, ഇംപ്ലിമെന്റിങ് ഓഫിസര്‍മാര്‍, നിയോജകമണ്ഡലം ചെയര്മാന്മാര്, കണ്‍വീനര്‍മാര്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് അറിയിച്ചു.

