Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഈ ചങ്ങായിനെ കൊണ്ട് തെരഞ്ഞെടുപ്പിൽ വല്ല ഗുണവും ഉണ്ടായോ..' അനിൽ ആന്‍റണിക്കെതിരെ കോൺഗ്രസ് സൈബർ ടീം

text_fields
bookmark_border
Anil Antony
cancel

കൊച്ചി: കെ.പി.സി.സി മീഡിയ സെല്‍ കണ്‍വീനറും എ. കെ ആന്‍റണിയുടെ മകനുമായ അനില്‍ കെ. ആന്‍റണിക്കെതിരെ കോണ്‍ഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ 'കോണ്‍ഗ്രസ് സൈബര്‍ ടീം' നിശിത വിമർശനം.

ഇദ്ദേഹത്തെക്കൊണ്ട് കോണ്‍ഗ്രസ് ഐ.ടി സെല്ലിന് എന്തെങ്കിലും ഗുണം ഉണ്ടായോ എന്നാണ് സൈബര്‍ ടീമിന്‍റെ ചോദ്യം. ഇതുപോലുള്ള പാഴുകളെ വച്ച് ഐ.ടി സെല്‍ നടത്തുന്നതിലും നല്ലത് കെ.പി.സി.സി ഐ.ടി സെല്‍ പിരിച്ചു വിടുന്നത് ആണ്. പാര്‍ട്ടിക്ക് അത്രയും പണം ലാഭമായി കിട്ടുമെന്നും പോസ്റ്റിൽ പറയുന്നു.

കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന എത്ര പേജ്, ഫേസ്ബുക്ക് ഗ്രൂപ്പ് ഉണ്ടെന്ന് അറിയാത്ത ആളാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ ആയ അനില്‍ കെ ആന്‍റണി. എ. സി മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബര്‍ പോരാട്ടമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress cyber team against Anil Antony
Next Story