ഡി.സി.സി പുനസംഘടന: വിട്ടുവീഴ്ചക്കില്ലെന്ന് ഗ്രൂപ്പുകൾ, വഴങ്ങില്ലെന്ന് നേതൃത്വം
text_fieldsതിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനയെ ചൊല്ലി കോൺഗ്രസിൽ രൂപംകൊണ്ട കലഹത്തിന് അയവില്ല. വിട്ടുവീഴ്ചക്കില്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. അതിന് വഴങ്ങില്ലെന്ന നിലപാടിൽ നേതൃത്വവും. പരസ്യ പ്രതികരണങ്ങൾക്ക് ഹൈകമാൻഡ് വിലക്കുണ്ടെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ പോര് തുടരുകയാണ്. വിട്ടുവീഴ്ചക്കില്ലെന്ന സൂചന ഉമ്മൻ ചാണ്ടി നൽകിയപ്പോൾ പുനഃസംഘടനയെക്കുറിച്ച് ഇനി ചർച്ചയില്ലെന്ന നിലപാടിലാണ് നേതൃത്വം.
ചർച്ചകൾ എല്ലാവരും അവസാനിപ്പിക്കണമെന്നും പറയേണ്ടതെല്ലാം എല്ലാവരും പറെഞ്ഞന്നും എല്ലാ ദിവസവും വിവാദവുമായി മുേന്നാട്ടു പോകാനാകിെല്ലന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ വ്യക്തമാക്കി. അതേസമയം രമേശ് ചെന്നിത്തല തിങ്കളാഴ്ച പരസ്യ പ്രതികരണത്തിന് തയാറായില്ല. അദ്ദേഹത്തിെൻറ വലംകൈയായി കരുതുന്ന ജോസഫ് വാഴക്കനാണ് രംഗത്ത് വന്നത്. പുതിയ നേതൃത്വത്തിന് ധാർഷ്ട്യവും അഹങ്കാരവുമാെണന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിവിധ തലങ്ങളിൽ താൽപര്യം സംരക്ഷിക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഗ്രൂപ്പുകൾ. കൂടുതൽ നേതാക്കൾ സ്വന്തം പാളയത്തിൽ നിന്ന് പുറത്തുപോകാനും ആരംഭിച്ചു. കോൺഗ്രസിലെ തമ്മിലടി ഘടകകക്ഷികളിലും പ്രതിഫലിച്ചുതുടങ്ങി. മുന്നണിയോഗത്തിനില്ലെന്ന് ആർ.എസ്.പി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിൽ ഉഭയകക്ഷി ചർച്ചയില്ലാത്തതാണ് പ്രകോപനം.
സുധാകരനെതിരായ നിലപാട് ഉമ്മൻ ചാണ്ടി വീണ്ടും പരസ്യമായി പ്രകടിപ്പിച്ചു. താൻ നിർദേശിെച്ചന്ന് പറയുന്ന പേരുകൾ ഉയർത്തിക്കാട്ടിയത് ശരിയായില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ചർച്ച പൂർണമായില്ലെന്നും വീണ്ടും ചർച്ച നടത്താമെന്ന് പറഞ്ഞിട്ട് അത് ചെയ്തില്ലെന്നും പുനഃസംഘടനക്കായി ലിസ്റ്റ് നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രണ്ട് ഗ്രൂപ്പുകളുടെ ചാനലിൽ കൂടി വരുന്നവർ ചേർന്ന് പാർട്ടി എന്ന പതിവ് രീതി ഇനി നടപ്പില്ലെന്ന് സുധാകരനും വ്യക്തമാക്കി.
നേതാക്കളുടെ തമ്മിലടിക്കിടെ പാലക്കാട് ജില്ലയിൽ കോൺഗ്രസിെൻറ നെടുന്തൂണായിരുന്ന മുൻ എം.എൽ.എ എ.വി. ഗോപിനാഥ് പാർട്ടി വിട്ടു. ഇതിനിടെ, എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണമുന്നയിച്ച കെ.പി.സി.സി സെക്രട്ടറി പി.എസ്. പ്രശാന്തിനെ പുറത്താക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

