Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ്​–സി.പി.എം...

കോൺഗ്രസ്​–സി.പി.എം ​ബന്ധത്തി​െൻറ പ്രാധാന്യം പിണറായിയെ ഒാർമിപ്പിച്ച്​ ആൻറണി 

text_fields
bookmark_border
കോൺഗ്രസ്​–സി.പി.എം ​ബന്ധത്തി​െൻറ പ്രാധാന്യം പിണറായിയെ ഒാർമിപ്പിച്ച്​ ആൻറണി 
cancel

ന്യൂ​ഡ​ൽ​ഹി: സി.​പി.​എം കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ പു​റ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ട്​ കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​ന്നി​ച്ചു നീ​ങ്ങേ​ണ്ട​തി​​​​െൻറ പ്രാ​ധാ​ന്യം ഒാ​ർ​മി​പ്പി​ച്ച്​ മു​ൻ​മു​ഖ്യ​മ​ന്ത്രി എ.​കെ. ആ​ൻ​റ​ണി. മു​ഖ്യ​മ​​ന്ത്രി​യും സു​ഹൃ​ത്തു​ക്ക​ളും അ​വ​രു​ടെ പാ​ർ​ട്ടി നേ​തൃ​യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ പോ​വു​ക​യാ​ണ്. എ​നി​ക്ക്​ കൂ​ടു​ത​ലൊ​ന്നും പ​റ​യാ​നി​ല്ല. ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യ​ത്തി​​​​െൻറ ഇ​പ്പോ​ഴ​ത്തെ പോ​ക്ക്​ സ​ർ​വ​നാ​ശ​ത്തി​ലേ​ക്കാ​ണ്. മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ പോ​ലും ചോ​ദ്യം ചെ​യ്യ​പ്പെ​ടു​േ​മ്പാ​ൾ പാ​ർ​ട്ടി​ക​ൾ​ക്ക്​ ഒ​റ്റ​ക്കു​നി​ന്ന്​ ചെ​റു​ക്കു​ക സാ​ധ്യ​മ​ല്ല. ഇ​ന്ത്യ പ​ഴ​യ ഇ​ന്ത്യ​യാ​ക​ണം. പോം​വ​ഴി എ​ല്ലാ​വ​രും ചേ​ർ​ന്ന്​ ആ​േ​ലാ​ചി​ക്ക​ണം.

സ​ർ​വ​നാ​ശ​ത്തി​ലേ​ക്കു​ള്ള പോ​ക്ക്​ ത​ട​യാ​ൻ എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ പ​ങ്ക്​ വ​ഹി​ക്ക​ണം -ആ​ൻ​റ​ണി പ​റ​ഞ്ഞു.പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ടി.​വി.​ആ​ർ. ഷേ​ണാ​യി​യെ​ക്കു​റി​ച്ച പു​സ്​​ത​ക​ത്തി​​​​െൻറ പ്ര​കാ​ശ​ന ച​ട​ങ്ങാ​യി​രു​ന്നു വേ​ദി. പി​ണ​റാ​യി വേ​ദി​യി​ലി​രി​ക്കേ, പി​ന്നാ​ലെ പ്ര​സം​ഗി​ച്ച സി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി​യാ​ണ്​ ആ​ൻ​റ​ണി​ക്ക്​ മ​റു​പ​ടി പ​റ​ഞ്ഞ​ത്. പ​ല രാ​ഷ്​​ട്രീ​യ കാ​ഴ്​​ച​പ്പാ​ടു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​േ​മ്പാ​ൾ പോ​ലും സ​ഹ​വ​ർ​ത്തി​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച്​ ഒ​ന്നി​ച്ചു​നീ​ങ്ങാ​ൻ ക​ഴി​യു​ക എ​ന്ന​താ​ണ്​ പ്ര​ധാ​ന​മെ​ന്ന്​ ബേ​ബി പ​റ​ഞ്ഞു. 

നി​ല​വി​ലെ ദേ​ശീ​യ രാ​ഷ്​​ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന്​ ​മ​ത​നി​ര​പേ​ക്ഷ​ത​യി​ലും ​ജ​ന​സൗ​ഹാ​ർ​ദ​ത്തി​ലും ഉൗ​ന്നി​യ പൊ​തു​മ​ണ്ഡ​ലം രൂ​പ​പ്പെ​ട്ടു വ​ര​ണ​മെ​ന്ന്​ ആ​ൻ​റ​ണി​ക്കു മു​​മ്പ്​ പ്ര​സം​ഗി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. വ്യ​ത്യ​സ്​​ത അ​ഭി​പ്രാ​യ​ങ്ങ​ൾ ​പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള ഇ​ട​ങ്ങ​ൾ ചു​രു​ങ്ങി. വി​രു​ദ്ധാ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ നി​ശ്ശ​ബ്​​ദ​മാ​ക്കു​ന്ന ചു​റ്റു​പാ​ട്​ മാ​റ​ണം. നി​ർ​ഭ​യ​മാ​യി സ്വ​ന്തം ബോ​ധ്യം സ​മൂ​ഹ​ത്തി​നു മു​മ്പി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ പ​റ്റു​ന്ന സാ​ഹ​ച​ര്യം വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യ​ണം -പി​ണ​റാ​യി ചൂ​ണ്ടി​ക്കാ​ട്ടി. 

എ.​കെ. ആ​ൻ​റ​ണി​ക്ക്​ ആ​ദ്യ കോ​പ്പി ന​ൽ​കി പി​ണ​റാ​യി വി​ജ​യ​ൻ പു​സ്​​ത​കം പ്ര​കാ​ശ​നം ചെ​യ്​​തു. കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി​യാ​ണ്​ പു​സ്​​ത​കം പു​റ​ത്തി​റ​ക്കി​യ​ത്. ടി.​വി.​ആ​ർ. ഷേ​ണാ​യി​യു​ടെ ഭാ​ര്യ സ​രോ​ജ ഷേ​ണാ​യി, അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്. ബാ​ബു, മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്​​ടാ​വ്​ ജോ​ൺ ബ്രി​ട്ടാ​സ്, ഡി. ​വി​ജ​യ​മോ​ഹ​ൻ, സു​ധീ​ർ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsA.K Antonymalayalam newsPinarayi Vijayan
News Summary - Congress-cpm relation-Kerala news
Next Story