Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ കോലം...

മുഖ്യമന്ത്രിയുടെ കോലം കത്തിക്കൽ വള്ളിക്കുന്നിൽ കോൺഗ്രസ്​–സി.പി.എം സംഘർഷം

text_fields
bookmark_border
cpm congress
cancel

വ​ള്ളി​ക്കു​ന്ന്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ത്താ​ണി​ക്ക​ലി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ സം​ഘ​ർ​ഷം.

ക​ത്തി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ എ​ടു​ത്തു​കൊ​ണ്ട് പോ​യ​താ​യും ആ​ക്ര​മി​ച്ച​താ​യും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ് അ​രി​മ്പ്ര അ​സീ​സ്, കെ. ​ബാ​ല​കൃ​ഷ​ണ​ൻ, കെ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഇ​വ​ർ വ്യ​ക്ത​മാ​ക്കി. ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് പി. ​വീ​രേ​ന്ദ്ര​കു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ഉ​ണ്ണി​മാ​യ്തു, മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ് സ​ലീ​ൽ, പ്ര​ഭ​കു​മാ​ർ, അ​ജേ​ഷ് മേ​ച്ചേ​രി, മ​നാ​ഫ്, സ​ദ​ഖ​ത്ത്, അ​ശോ​ക​ൻ മേ​ച്ചേ​രി, ബി​ജു, വി. ​മ​നോ​ജ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, കോ​ലം എ​ടു​ത്തു​കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന്​ സി.​പി.​എം നേ​തൃ​ത്വം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMcongressVallikunnu
News Summary - Congress-CPM clash in Vallikunnu
Next Story