Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.ഐയുമായി സഹകരിക്കാൻ ആഗ്രഹമെന്ന് മുല്ലപ്പള്ളി
text_fieldsbookmark_border
മലപ്പുറം: സി.പി.െഎയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.ഐയുമായി സ ഹകരിച്ച് പോകണമെന്നാണ് ആഗ്രഹമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
എല്ലാവരുമായി ചേർന്ന് ദേശീയ തലത്തിൽ നവ ഇടതുപക്ഷമാണ് ഉദ്ദേശിക്കുന്നത്. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ അഭിപ്രായവും ഇതുതന്നെയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ദേശീയ തലത്തിൽ കോൺഗ്രസും സി.പി.ഐയും സഹകരിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇരുപാർട്ടികളും സഖ്യസർക്കാറിലും പങ്കാളിയായിരുന്നു. നല്ല നേതാക്കന്മാരുള്ള പാർട്ടിയാണിത്. അവരുടെ ആശയങ്ങൾ മുന്നണിക്ക് മുതൽക്കൂട്ടാക്കുമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
