കോൺഗ്രസ് വനിത കൗൺസിലറുടെ കാലിൽ ഭരണപക്ഷ കൗൺസിലർ സ്കൂട്ടർ ഇടിച്ചുകയറ്റി
text_fieldsനെടുമങ്ങാട്: കണ്ടെയിൻമെൻറ് സോണിൽനിന്ന് വന്ന ബന്ധുക്കളുമായി അടുത്തിടപഴകിയ ചെയർമാനും അധികൃതരും ക്വാറൻറീനിൽ പോകണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നടത്തുന്ന റിലേ സമരത്തിനിടെ നഗരസഭാ കൗൺസിലറും മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറുമായ എൻ. ഫാത്തിമയുടെ കാലിലേക്ക് സി.പി.എം കൗൺസിലർ ഇരുചക്രവാഹനമോടിച്ചു കയറ്റി. നെടുമങ്ങാട് പൊലീസിെൻറ സാന്നിധ്യത്തിലാണ് കൗൺസിലറെ ആക്രമിച്ചതും അസഭ്യം പറഞ്ഞതെന്നും ഫാത്തിമ പറഞ്ഞു.
കാലിന് ഗുരുതര പരിക്കേറ്റ ഫാത്തിമ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
നഗരസഭയിൽ നടക്കുന്ന ഗുരുതരമായ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്നവരെ കായികമായി നേരിടാനാണ് ഭാവമെങ്കിൽ സമരം ശക്തമായി തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
വനിതാ കൗൺസിലറെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കൗൺസിലർക്കെതിരെ കേസെടുക്കണമെന്ന് നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
