എം.വി. ഗോവിന്ദനെതിരെ ഡി.ജി.പിക്ക് കോൺഗ്രസിന്റെ പരാതി
text_fieldsതിരുവനന്തപുരം: പോക്സോ കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കള്ളപ്രസ്താവന നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപമാനവും അവമതിപ്പുമുണ്ടാക്കിയെന്നും അത് കോണ്‍ഗ്രസിനെതിരെ കലാപം ആഹ്വാനം ചെയ്യുന്ന തരത്തിലുള്ളതായതിനാല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. സംഘടന ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണ് പരാതി നൽകിയത്.
സുധാകരനെയും കെ.പി.സി.സിയെയും ഇകഴ്ത്തിക്കാണിക്കണമെന്നും മാനനഷ്ടം വരുത്തണമെന്നും കലാപം നടത്തി നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെയാണ് സി.പി.എം സെക്രട്ടറി ഇങ്ങനെ പറഞ്ഞത്. കള്ള പ്രസ്താവന സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറഞ്ഞു.

