Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.ഡി സതീശനായി...

വി.ഡി സതീശനായി തെരുവിലിറങ്ങി കോൺഗ്രസ്‌ പ്രവർത്തകർ: കണ്ണൂരും കോഴിക്കോടും എറണാകുളത്തും പ്രകടനം

text_fields
bookmark_border
വി.ഡി സതീശനായി തെരുവിലിറങ്ങി കോൺഗ്രസ്‌ പ്രവർത്തകർ: കണ്ണൂരും കോഴിക്കോടും എറണാകുളത്തും പ്രകടനം
cancel

എറണാകുളം: മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നം നീ​ളു​ന്ന​തി​നി​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലു​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ക​ർ തെ​രു​വി​ലി​റ​ങ്ങി. 2006ൽ​ ​സി.​പി.​എം വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന് സ്ഥാ​നാ​ർ​ഥി​ത്വം നി​ഷേ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ന്​ സ​മാ​ന​മാ​ണി​ത്. ക​ണ്ണൂ​രി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് സ​ണ്ണി ജോ​സ​ഫി​ന്റെ മ​ണ്ഡ​ല​ത്തി​ൽ വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ പ​ട ന​യി​ച്ച​വ​ൻ കേ​ര​ളം ന​യി​ക്ക​ട്ടെ എ​ന്നെ​ഴു​തി ഉ​മ്മ​ൻ​ചാ​ണ്ടി​യും വി.​ഡി. സ​തീ​ശ​നും ഒ​രു​മി​ച്ചു​ള്ള പോ​സ്‌​റ്റ​റു​ക​ൾ ഉ​യ​ർ​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​വ​ഴി പ്ര​ക​ട​നം സം​ബ​ന്ധി​ച്ചു പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സം​ഘാ​ട​ക​ർ ആ​രെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

വൈ​കീ​ട്ട് 5.30ഓ​ടെ ന​ഗ​ര​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്നു പ്ര​ക​ട​നം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ്, ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​ധാ​ന​മാ​യി പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. സ​ണ്ണി ജോ​സ​ഫി​ന്റെ വി​ജ​യ​ത്തി​നു​വേ​ണ്ടി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണു ത​ങ്ങ​ളെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ണ്ണി ജോ​സ​ഫി​ൽ​നി​ന്ന് വി.​ഡി.​സ​തീ​ശ​നു അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും സ​ണ്ണി ജോ​സ​ഫി​നു​കൂ​ടി മു​ദ്രാ​വാ​ക്യം വി​ളി​ച്ച പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. വി.​ഡി. സ​തീ​ശ​ന്‍റെ ജ​ന്മ​നാ​ടാ​യ എ​റ​ണാ​കു​ളം നെ​ട്ടൂ​രി​ൽ അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഐ.​എ​ൻ.​ടി.​യു.​സി, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട്​ പ്ര​ക​ട​നം ന​ട​ത്തി. ‘പ​ട ന​യി​ച്ച​വ​ൻ നാ​ട് ന​യി​ക്ക​ട്ടെ’ എ​ന്ന ഫ്ല​ക്സ് ഉ​യ​ർ​ത്തി​യാ​യി​രു​ന്നു പ്ര​ക​ട​നം. ‘ജ​ന​ഹി​തം അ​ട്ടി​മ​റി​ക്ക​രു​ത് -പ​ട ന​യി​ച്ച​വ​ൻ നാ​ടു​ഭ​രി​ക്ക​ട്ടെ’ എ​ന്ന ബാ​ന​ർ ഉ​യ​ർ​ത്തി വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ആ​വേ​ശ​വും പ്ര​തി​ഷേ​ധ​വും ഇ​ര​മ്പി​യ പ്ര​ക​ട​നം.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ‘പോ​രാ​ട്ട​ത്തി​ൻ നാ​ളു​ക​ളി​ൽ മു​ന്നി​ൽ​നി​ന്ന് ന​യി​ച്ച​വ​നെ, വി.​ഡി. സ​തീ​ശാ പോ​രാ​ളി, കേ​ര​ള​മാ​കെ വീ​ശി​യ​ടി​ച്ച യു.​ഡി.​എ​ഫി​ൻ തേ​രോ​ട്ട​ത്തി​ൽ തേ​ര് തെ​ളി​ച്ചൊ​രു പോ​രാ​ളി, ജ​നാ​ഭി​ലാ​ഷം അ​ട്ടി​മ​റി​ച്ചാ​ൽ ജ​ന​രോ​ഷ​ങ്ങ​ൾ ആ​ളി​പ്പ​ട​രും’ തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളും പ്ര​ക​ട​ന​ക്കാ​ർ ഉ​യ​ർ​ത്തി. കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന ഗി​രീ​ഷ് കു​മാ​റി​ന്റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​വ​രി​ൽ ചു​രു​ക്കം പേ​രൊ​ഴി​കെ ഏ​താ​ണ്ടെ​ല്ലാ​വ​രും പ്ര​ക​ട​ന​ത്തി​ൽ അ​ണി​നി​ര​ന്നു.

കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര എ​ഴു​കോ​ണി​ൽ വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് പ്ര​വ​ർ​ത്ത​ക​ർ ​പ്ര​ക​ട​നം ന​ട​ത്തി. കെ.​സി. വേ​ണു​ഗോ​പാ​ലി​നും വി.​ഡി. സ​തീ​ശ​നും പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന ​ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ പ​ത്ത​നാ​പു​രം, കു​ന്ന​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. തൊടുപുഴയിൽ ഡി.സി.സി ജനറൽ സെ​്ക്രട്ടറി വി.എ. താജുദ്ദീന്റെ നേതൃത്വത്തിലും സതീശൻ അനുകൂല പ്രകടനം നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief MinistersUDFVD SatheesanCongress
News Summary - Congress workers take to the streets as V.D. Satheesan: Demonstrations in Kannur, Kozhikode and Ernakulam
Next Story