Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോണ്‍ഗ്രസ്...

കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ പിക്കറ്റ് ചെയ്യും

text_fields
bookmark_border
കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ പിക്കറ്റ് ചെയ്യും
cancel

തിരുവനന്തപുരം: മോദിസര്‍ക്കാറിന്‍െറ വാഗ്ദാനലംഘനത്തിനും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ ജനുവരി ആറിന് ജില്ലകോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ പിക്കറ്റ് ചെയ്യും.

എറണാകുളത്ത് എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയയും തൃശൂരില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോട്ടയത്ത് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ്  കെ. മുരളീധരന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും.

കൊല്ലത്ത് കെ.പി.സി.സി  വൈസ് പ്രസിഡന്‍റ് എം.എം. ഹസനും പത്തനംതിട്ടയില്‍ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശന്‍ എം.എല്‍.എയും ആലപ്പുഴയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയും ഇടുക്കിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും പാലക്കാട്ട് കെ.സി. വേണുഗോപാല്‍ എം.പിയും മലപ്പുറത്ത് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദും വയനാട്ടില്‍ പി.ടി. തോമസ് എം.എല്‍.എയും കണ്ണൂരില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയും കാസര്‍കോട്ട് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണനും ഉദ്ഘാടനം ചെയ്യുമെന്ന്  കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressdemonitisationanti demonitisation
News Summary - congress centre government pickett
Next Story