Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോണ്‍ഗ്രസ് സ്ഥാനാർഥി...

കോണ്‍ഗ്രസ് സ്ഥാനാർഥി നിര്‍ണയ സമിതിയംഗം എല്‍.ഡി.എഫ് സ്ഥാനാർഥിയായി

text_fields
bookmark_border
കോണ്‍ഗ്രസ് സ്ഥാനാർഥി നിര്‍ണയ സമിതിയംഗം എല്‍.ഡി.എഫ് സ്ഥാനാർഥിയായി
cancel

ആറ്റിങ്ങല്‍: കോണ്‍ഗ്രസ് സ്ഥാനാർഥി നിര്‍ണയ സമിതിയംഗം എല്‍.ഡി.എഫ് സ്ഥാനാർഥിയായി. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ശാര്‍ക്കര ക്ഷേത്രം വാര്‍ഡിലാണ് സംഭവം.

ഇതേ വാര്‍ഡിലെ യു.ഡി.എഫി​െൻറ സ്ഥാനാർഥി നിര്‍ണയ കമ്മിറ്റിയംഗമായിരുന്നു പൂക്കട ഗോപന്‍ എന്നറിയപ്പെടുന്ന ഗോപന്‍. മുന്‍ ഗ്രാമപഞ്ചായത്തംഗവും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.

പൂക്കട വിജയനെ തഴഞ്ഞ് മോനി ശാര്‍ക്കരയെ കോണ്‍ഗ്രസ് ഇവിടെ സ്ഥാനാർഥിയാക്കി. നിലവിലെ പഞ്ചായത്തംഗം എന്ന പരിഗണനവെച്ചാണ് മോനിക്ക് വീണ്ടും അവസരം നല്‍കിയത്. സീറ്റ് കിട്ടാതെയായ പൂക്കട വിജയനെ എല്‍.ഡി.എഫ് സമീപിച്ച് സീറ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു.

Show Full Article
TAGS:panchayat election 2020 
News Summary - Congress candidate selection committee member became LDF candidate
Next Story