Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്, ഇടുക്കി...

വയനാട്, ഇടുക്കി സീറ്റിൽ എ, ഐ ഗ്രൂപ്പ് തർക്കം; ഉമ്മൻചാണ്ടിയെ മൽസരിപ്പിക്കാൻ നേതാക്കൾ

text_fields
bookmark_border
oommen-chennithala
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​ക്ക്​ അ​ ന്തി​മ രൂ​പം ന​ൽ​കാനിരിക്കെ സീറ്റുകളുടെ കാര്യത്തിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കം. വയനാട്, ഇടുക്കി സീറ്റുകൾക്കാ യാണ് ഗ്രൂപ്പുകൾ അവകാശം ഉന്നയിക്കുന്നത്. സിറ്റിങ് സീറ്റായ വയനാട് വേണമെന്നാണ് ഐ ഗ്രൂപ്പിന്‍റെ ആവശ്യം. എന്നാൽ, കോ ഴിക്കോട് ഡി.സി.സി അധ്യക്ഷൻ ടി. സിദ്ദീഖിന് വേണ്ടി സീറ്റ് നൽകണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നു.

വയനാട് എ ഗ്രൂപ്പിന് നൽകുകയാണെങ്കിൽ ഇടുക്കി സീറ്റ് തങ്ങൾക്ക് വേണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഇവിടെ മുതിർന്ന നേതാവ് ജോസഫ് വാഴക്കനെ മൽസരിപ്പിക്കാനാണ് ഐ ഗ്രൂപ്പിന്‍റെ തീരുമാനം. അതേസമയം, ഇടുക്കിയിൽ ഡീൻ കുര്യാക്കോസിനെ മൽസരിപ്പിക്കാനാണ് എയുടെ നീക്കം.

വയനാട് സീറ്റ് ലഭിച്ചാൽ മഹിള കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെയോ കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുൽ മജീദിനെയോ ആണ് ഐ പരിഗണിക്കുക.

അതേസമയം, അന്ധ്രയിലുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയെ കോൺഗ്രസ് നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഉമ്മൻചാണ്ടിയെ സ്ഥാനാർഥിയാക്കാൻ ശക്തമായ സമ്മർദമാണ് ചെലുത്തുന്നത്. മൂന്നു സീറ്റിലെ വിജയ സാധ്യത ഉമ്മൻചാണ്ടിയുടെ സ്ഥാനാർഥിത്വത്തെ ആശ്രയിച്ചാണെന്നും വിവരമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykerala newsmalayalam newsCongress Candidate list2019 loksabha election
News Summary - Congress Candidate List Oommen Chandy -Kerala News
Next Story