Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിലേക്ക് കെ....

തൃശൂരിലേക്ക് കെ. മുരളീധരൻ, വടകരയിൽ ഷാഫി; വൻ ട്വിസ്റ്റുമായി കോൺഗ്രസ് പട്ടിക

text_fields
bookmark_border
shafi parambil, k muraleedharan
cancel

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ്​ സ്ഥാനാർഥികളിൽ അപ്രതീക്ഷിത മാറ്റങ്ങൾ. സ്ഥാനാർഥി നിർണയത്തിന്റെ ചർച്ചകൾക്കൊടുവിൽ തൃശൂരിലാണ് വമ്പൻ മാറ്റം. വടകരയിലെ സിറ്റിങ് എം.പി കെ. മുരളീധരൻ തൃശൂരിലേക്ക് ചുവട് മാറ്റും. വടകരയിൽ മത്സരിക്കാൻ യുവനേതാവ് ഷാഫി പറമ്പിലിനാണ് മുൻതൂക്കം. ഈ സീറ്റി​ന്റെ കാര്യത്തിൽ ഉടൻ തീരുമാനമാകും. ആലപ്പുഴയിൽ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തിറങ്ങും. രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കാനും ചർച്ചയിൽ തീരുമാനമായി.

തൃശൂരിൽ പ്രചാരണം അനൗ​ദ്യോഗികമായി തുടങ്ങിയ ടി.എൻ പ്രതാപന് നിയമസഭ സീറ്റ് നൽകാനാണ് ധാരണ. കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനടക്കം മറ്റ് സിറ്റിങ്ങ് എം.പിമാരെല്ലാം സ്വന്തം സീറ്റുകളിൽ മത്സരിക്കാനും വ്യാഴാഴ്ച രാത്രി വൈകി തീരുമാനമായി.

നിർണയം പൂർത്തിയാക്കുന്നതിൽ ഏറ്റവും കൂടുതൽ കാലതാമസം വരുത്തിയത്​ ആലപ്പുഴ സീറ്റായിരുന്നു. ഹൈകമാൻഡ്​ പ്രതിനിധിയായി കെ.സി. വേണുഗോപാൽ, മുസ്​ലിം പ്രാതിനിധ്യം ഉറപ്പാക്കാൻ എ.എ. ഷുക്കൂർ, വനിത പ്രാതിനിധ്യംകൂടി പരിഗണിക്കുന്നവിധം ഷാനിമോൾ ഉസ്മാൻ -ഇതിൽ ആരു വേണമെന്ന ചോദ്യത്തിനു മുന്നിൽ നടന്നത്​ പല കൂട്ടിക്കിഴിക്കൽ. ഒടുവിൽ ആലപ്പുഴക്ക് ഏ​െറ പരിചിതനായ ​െക.സിക്ക് നറുക്ക് വീണു.

വയനാട്​ വിട്ട്​ മറ്റൊരു ദക്ഷിണേന്ത്യൻ സീറ്റിലേക്ക്​ രാഹുൽ ഗാന്ധി മാറുന്നതിനെക്കുറിച്ച ചർച്ചകൾ അന്തിമഘട്ടത്തിൽ കൂടുതൽ ദുർബലമായി. വയനാട്​ വിട്ട്​ കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലേക്ക്​ രാഹുൽ മാറുന്നത്​ നഷ്ടക്കച്ചവടമായേക്കുമെന്ന വിലയിരുത്തലാണ്​ ഉണ്ടായത്​. രാഹുൽ ഇഫക്ട്​ കേരളത്തിലെ മണ്ഡലങ്ങളിൽ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ കർണാടകയിലോ തെലങ്കാനയിലോ ഉണ്ടാകണമെന്നില്ല.

കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ കണ്ണൂർ മത്സരത്തിന്​ സമ്മതം അറിയിച്ചിരുന്നു. അതിനു പ്രധാന കാരണങ്ങളിലൊന്ന്​ തെരഞ്ഞെടുപ്പാനന്തര സാഹചര്യം. തെരഞ്ഞെടുപ്പിനു ശേഷമുള്ള ചിത്രത്തിൽ പി.സി.സി അധ്യക്ഷസ്ഥാനം സുധാകരന്​ നിലനിർത്താൻ സാധിച്ചുകൊള്ളണമെന്നില്ല. കണ്ണൂർ മത്സരമാകട്ടെ, ജയസാധ്യത വർധിപ്പിക്കുകയും ചെയ്യും.

സ്ഥാനാർഥി നിർണയത്തിന്‍റെ അന്തിമ ചർച്ചകൾ വ്യാഴാഴ്ച നടന്നപ്പോൾ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ, സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു. എം.എൽ.എമാരായ പി.സി. വിഷ്​ണുനാഥ്​, റോജി എം. ജോൺ തുടങ്ങിയവരും ഡൽഹിയിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024
News Summary - Congress candidate list loksabha elections
Next Story