Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മൻചാണ്ടി,...

ഉമ്മൻചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാൽ മൽസരിക്കില്ല

text_fields
bookmark_border
mullappally-oommenchandy-venugopal
cancel

ന്യൂഡൽഹി: എ.​െഎ.സി.സി ജനറൽ സെക്രട്ടറിമാരും പ്രവർത്തക സമിതി അംഗങ്ങളുമായ ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, കെ.പി.സി.സ ി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ലോക്​സഭ തെരഞ്ഞെടുപ്പിൽ മത്​സരിക്കില്ല.

കെ.സി വേണുഗോപാൽ ആല പ്പുഴയിലും മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിലും സിറ്റിങ്​ എം.പിമാരാണ്​. ഇടുക്കി മണ്​ഡലത്തിൽ ഉമ്മൻചാണ്ടി മത്​സര ിച്ച്​ ജയം ഉറപ്പിക്കണമെന്ന നിർദേശമാണ്​ പാർട്ടിയിൽ ഉയർന്നു വന്നിരുന്നത്​. എന്നാൽ മത്​സരിക്കാൻ മൂന്നു പേർക്കു ം താൽപര്യം ഉണ്ടായിരുന്നില്ല.

സംഘടനാപരമായ ഉത്തരവാദിത്തങ്ങൾ കണക്കിലെടുത്താണ്​ ഇൗ തീരുമാനമെന്ന്​ പ്രതിപക് ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും മുല്ലപ്പള്ളി രാമച​ന്ദ്രനും വിശദീകരിച്ചു. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ​അ ധ്യക്ഷതയിൽ കേരളത്തിലെ പട്ടികക്ക്​ അന്തിമ രൂപം നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പു സമിതി സമ്മേളിക്കുന്നതിനു മണിക്കൂ റുകൾക്കു മുമ്പാണ്​ ഇരുവരും ഇക്കാര്യം വാർത്തലേഖകരെ അറിയിച്ചത്​.

​എ.​െഎ.സി.സി ജനറൽ സെക്രട്ടറിയാണെങ്കിലും ഉമ്മൻചാണ്ടിയുടെ പ്രവർത്തന​ മേഖല കേരളമാണെന്ന്​ ചെന്നിത്തല പറഞ്ഞു. വിവിധ സംസ്​ഥാനങ്ങളുടെ പാർട്ടി ചുമതല തെരഞ്ഞെടുപ്പു സമയത്ത്​ നിർ​വഹിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം വേണുഗോപാലിനുണ്ട്​. തെരഞ്ഞെടുപ്പിൽ മത്​സരിക്കി​െല്ലന്നും സംഘടനാ പ്രവർത്തനത്തിൽ കേന്ദ്രീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡൻറായ​പ്പോൾ തന്നെ മുല്ലപ്പള്ളി വ്യക്​തമാക്കിയതാണ്​.
മിടുമിടുക്കരായ സ്​ഥാനാർഥികൾ യു.ഡി.എഫിനെ പൂർണവിജയത്തിലേക്ക്​ നയിക്കുമെന്ന്​ ചെന്നിത്തല വിശ്വാസം പ്രകടിപ്പിച്ചു.

രാഹുലി​​​െൻറ ജനമഹാറാലി​, ത​​​െൻറ കേരള യാത്ര എന്നിവയിലെ വലിയ ജനപങ്കാളിത്തം കോൺഗ്രസിന്​ തികഞ്ഞ പ്രതീക്ഷ നൽകുന്നതാണന്ന്​ മുല്ലപ്പള്ളിയും പറഞ്ഞു.

ഭാരിച്ച ചുമതല പറഞ്ഞ്​ നേതാക്കൾ തടിയൂരി

ന്യൂ​ഡ​ൽ​ഹി: സം​ഘ​ട​ന​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ മ​ത്സ​രി​ക്കാ​ത്ത​തെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണ​മെ​ങ്കി​ലും മൂ​വ​ർ​ക്കും ഇ​ത്​ ത​ല​യൂ​ര​ൽ.
കേ​ര​ള​മെ​ന്ന ത​ട്ട​കം​വി​ട്ട്​ മ​റ്റെ​വി​ടേ​ക്കും പ​റി​ച്ചു​ന​ടാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക്​ താ​ൽ​പ​ര്യ​മി​ല്ല. രാ​ഷ്​​ട്രീ​യ​മാ​യ ഭാ​വി സാ​ധ്യ​ത​ക​ൾ കേ​ര​ള​ത്തി​ലാ​ണെ​ന്ന്​ അ​ദ്ദേ​ഹം കാ​ണു​ന്നു. അ​തി​നി​ടെ​യാ​ണ്, ആ​ന്ധ്ര​പ്ര​ദേ​ശി​​െൻറ ചു​മ​ത​ല ന​ൽ​കി എ.​െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ക്കി​യ​ത്. ജ​യ​സാ​ധ്യ​ത പ്ര​ധാ​ന​മാ​യ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​മ്മ​ൻ ചാ​ണ്ടി ഇ​ടു​ക്കി​യി​ൽ സ്​​ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്ന താ​ൽ​പ​ര്യം പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും മു​ല്ല​പ്പ​ള്ളി​യും അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ​ക്കു​മു​ണ്ടാ​യി​രു​ന്നു.

ച​ർ​ച്ച​ക​ൾ​ക്ക്​ ഡ​ൽ​ഹി​യി​ലെ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി, മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന അ​വ​സാ​ന വാ​ക്ക്​ അ​റി​യി​ച്ച്​ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടു​ത​ന്നെ ആ​ന്ധ്ര​പ്ര​ദേ​ശി​നു​ള്ള വി​മാ​നം പി​ടി​ച്ചു. ശ​നി​യാ​ഴ്​​ച കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി ചേ​രാ​നി​രി​ക്കേ​യാ​ണ്​ അ​ദ്ദേ​ഹം ക​ട​ന്നു​ക​ള​ഞ്ഞ​ത്.

കെ.​സി. വേ​ണു​ഗോ​പാ​ലി​ന്​ ആ​ല​പ്പു​ഴ​യി​ൽ വീ​ണ്ടും ജ​യി​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള എ.​െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മാ​റി​യ​തി​​െൻറ ​പ്ര​വ​ർ​ത്ത​ന തി​ര​ക്കി​നൊ​പ്പം, ഇൗ ​ഉ​ൾ​പ്പേ​ടി​യും മ​ത്സ​ര രം​ഗ​ത്തു​നി​ന്ന്​ പി​ന്മാ​റാ​ൻ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ചു. വ​യ​നാ​ട്​ പോ​ലൊ​രു സു​ര​ക്ഷി​ത മ​ണ്ഡ​ല​ത്തി​ലേ​ക്ക്​ മാ​റി​യാ​ൽ തോ​ൽ​വി​പ്പേ​ടി എ​ന്ന ച​ർ​ച്ച ത​ന്നെ​യാ​ണ്​ ഉ​ണ്ടാ​വു​ക. വ​ട​ക​ര​യി​ൽ ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​യ സ്​​ഥാ​നാ​ർ​ഥി മു​ല്ല​പ്പ​ള്ളി ത​ന്നെ​യാ​ണെ​ങ്കി​ലും ജ​യം ഉ​റ​പ്പു​പ​റ​യാ​വു​ന്ന സ്​​ഥി​തി​യി​ല്ല. ആ​ല​പ്പു​ഴ​യി​ലെ​ന്ന പോ​ലെ വ​ട​ക​ര​യി​ലും സി.​പി.​എം സ്​​ഥാ​നാ​ർ​ഥി ശ​ക്ത​നാ​ണ്. വ​ട​ക​ര​യി​ൽ ക​ഴി​ഞ്ഞ​ത​വ​ണ മ​ത്സ​രി​ച്ച​പ്പോ​ഴ​ത്തെ ദു​ര​നു​ഭ​വ​ങ്ങ​ൾ കൂ​ടി മു​ൻ​നി​ർ​ത്തി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന്​ നേ​ര​ത്തെ ത​ന്നെ മു​ല്ല​പ്പ​ള്ളി പ്ര​ഖ്യാ​പി​ച്ച​താ​ണ്. പ​ട്ടി​ക​യി​ൽ ക​യ​റി​ക്കൂ​ടാ​ൻ ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സി​ൽ നേ​താ​ക്ക​ളു​ടെ പി​ന്മാ​റ്റം പു​തു​മ​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsommenchandiKC Venugopalmalayalam newsMullapally Ramachandran
News Summary - Congress candidate list-Kerala news
Next Story