കോൺഗ്രസ് പട്ടിക; ധാരണയായില്ല, അന്തിമ ചർച്ച ഇന്ന്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികക്ക് അ ന്തിമ രൂപം നൽകേണ്ട കേന്ദ്ര തെരഞ്ഞെടുപ്പു സമിതി ശനിയാഴ്ച വൈകീട്ട് സമ്മേളിക്കാനിരി ക്കേ, പല മണ്ഡലങ്ങളുടെയും കാര്യത്തിൽ അനിശ്ചിതത്വം.
സിറ്റിങ് എം.പിമാരായ കെ.വി. തോ മസ് (എറണാകുളം), ആേൻറാ ആൻറണി (പത്തനംതിട്ട) എന്നിവർക്ക് സീറ്റ് നഷ്ടപ്പെടാനും ഇട യുണ്ട്.
മുൻഗണനപ്പട്ടിക
കാസർകോട്: ബി. സുബയ്യ
വടകര: ടി. സിദ്ദീഖ്, മുല്ലപ്പള്ളി രാമചന്ദ്രൻ
വയനാട്: ഷാനിമോൾ ഉസ്മാ ൻ, കെ.സി. വേണുഗോപാൽ
പാലക്കാട്: വി.കെ. ശ്രീകണ്ഠൻ
ആലത്തൂർ: എ.പി. അനിൽ കുമാർ, രമ്യ ഹ രിദാസ്
തൃശൂർ: ടി.എൻ. പ്രതാപൻ, കെ.പി. ധനപാലൻ
ചാലക്കുടി: ബന്നി ബഹനാൻ
ഇടുക്കി: ജോസ ഫ് വാഴക്കൻ, ഡീൻ കുര്യാക്കോസ്, ഉമ്മൻ ചാണ്ടി
എറണാകുളം: കെ.വി. തോമസ്, ഹൈബി ഇൗഡൻ
ആല പ്പുഴ: ഷാനിമോൾ
ഉസ്മാൻ, അടൂർ പ്രകാശ്
പത്തനംതിട്ട: ആേൻറാ ആൻറണി, പി.ജെ. കുര്യൻ, മാത്യ കുഴൽനാടൻ
ആറ്റിങ്ങൽ: അടൂർ പ്രകാശ്
ഉറപ്പിച്ച സ്ഥാനാർഥികൾ
തിരുവനന്തപുരം: ശശി തരൂർ
കോഴിക്കോട്: എം.കെ. രാഘവൻ
കണ്ണൂർ: കെ. സുധാകരൻ
ഇടുക്കി, വടകര സീറ്റുകൾ മറ്റാർക്കും വിട്ടുകൊടുക്കേണ്ടതില്ലെന്നും കൈപ്പത്തി ചിഹ്നമുള്ള സ്ഥാനാർഥിതന്നെ വേണമെന്നും കോൺഗ്രസ് തീരുമാനിച്ചു. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ഇടഞ്ഞു നിൽക്കുന്ന പി.ജെ. ജോസഫിനെ ഇടുക്കിയിലും ആർ.എം.പി നേതാവ് കെ.കെ. രമയെ വടകരയിലും സ്വതന്ത്ര സ്ഥാനാർഥിയാക്കുമെന്ന റിേപ്പാർട്ടുകൾക്കിടെയാണ് ഇൗ തീരുമാനം.
എ.െഎ.സി.സി നടത്തിയ സർവേകൾകൂടി അടിസ്ഥാനപ്പെടുത്തിയാണ് എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിലെ സിറ്റിങ് എം.പിമാരെ മാറ്റുമെന്ന സൂചന ശക്തമായത്. ഇക്കാര്യത്തിൽ സ്ക്രീനിങ് കമ്മിറ്റിക്ക് തീരുമാനമെടുക്കാൻ അധികാരമില്ല. കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമാണ് തീരുമാനം എടുക്കേണ്ടത്.
മത്സരത്തിൽനിന്ന് പിൻവാങ്ങി നിൽക്കുന്ന സിറ്റിങ് എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവരുടെ കാര്യത്തിലും രാഹുൽ ഗാന്ധിയാണ് അന്തിമ വാക്ക് പറയുക.മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാര്യവും അങ്ങനെ തന്നെ. ഫലത്തിൽ ചുരുങ്ങിയത് അഞ്ചു സീറ്റിെൻറ കാര്യത്തിൽ ഉണ്ടായിരിക്കുന്ന ഇൗ അനിശ്ചിതത്വം മറ്റു മണ്ഡലങ്ങളെയും ബാധിച്ചു നിൽക്കുന്നു.
എറണാകുളം, പത്തനംതിട്ട, ഇടുക്കി, വടകര, വയനാട്, ആലപ്പുഴ, തൃശൂർ, ചാലക്കുടി എന്നീ മണ്ഡലങ്ങളിലാണ് പ്രധാന അനിശ്ചിതത്വം. ഇതിലെ ഒാരോ മണ്ഡലങ്ങളിലെയും സ്ഥാനാർഥിനിർണയത്തിന് അനുസരിച്ചാണ് മറ്റിടങ്ങളിലെ പേര് തീരുമാനിക്കേണ്ടത്. ശനിയാഴ്ചതന്നെ ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകണമെന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
