Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ്...

കോൺഗ്രസ് സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂരും കോന്നിയും ആദ്യ ലിസ്റ്റിൽ ഇല്ല

text_fields
bookmark_border
കോൺഗ്രസ് സ്ഥാനാർഥികളുടെ ആദ്യഘട്ട  പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂരും കോന്നിയും ആദ്യ ലിസ്റ്റിൽ ഇല്ല
cancel

ന്യൂഡൽഹി: കോൺഗ്രസിന്റെ സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയായി. 56 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ​പേരാവൂരിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിലും രമേശ് ചെന്നിത്തല ഹരിപ്പാട്ടും വീണ്ടും സ്ഥാനാർഥികളാവും. കെ. മുരളീധരൻ വട്ടിയൂർക്കാവിലും രമ്യ ഹരിദാസ് ചിറയൻ കീഴിലും മത്സരിക്കും.

സ്ഥാനാർഥി മോഹവുമായി പാർട്ടിക്കുള്ളിൽ പടയൊരുക്കം നടത്തുന്ന കെ. സുധാകരൻ കണ്ണുവെക്കുന്ന കണ്ണൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. സുധാകരനെ പോലെ മറ്റൊരു മുതിർന്ന എം.പിയായ അടൂർ പ്രകാശ് അവകാശവാദമുന്നയിക്കുന്ന കോന്നിയും പ്രഖ്യാപിച്ച ലിസ്റ്റിൽ ഇല്ല. പത്തനംതിട്ടയിൽ ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.


ആദ്യഘട്ട സ്ഥാനാർഥി പട്ടിക

ഇരിക്കൂർ — അഡ്വ. സജീവ് ജോസഫ്

ധർമടം — അബ്ദുൽ റഷീദ്

തലശ്ശേരി — കെ.പി. സാജു

പേരാവൂർ — അഡ്വ. സണ്ണി ജോസഫ്

മാനന്തവാടി — ഉഷ വിജയൻ

സുൽത്താൻ ബത്തേരി — ഐ.സി. ബാലകൃഷ്ണൻ

കൽപറ്റ — അഡ്വ. ടി. സിദ്ദിഖ്

നാദാപുരം — കെ.എം. അഭിജിത്

കൊയിലാണ്ടി — അഡ്വ. കെ. പ്രവീൺ കുമാർ

ബാലുശ്ശേരി— വി.ടി. സൂരജ്

എലത്തൂർ — വിദ്യ ബാലകൃഷ്ണൻ

കോഴിക്കോട് നോർത്ത് — അഡ്വ. കെ. ജയന്ത്

നിലമ്പൂർ — ആര്യാടൻ ഷൗക്കത്ത്

വണ്ടൂർ - എ.പി. അനിൽ കുമാർ

തവനൂർ — വി.എസ്. ജോയ്

പൊന്നാനി — നൗഷാദലി

തൃത്താല — വി.ടി ബല്‍റാം

കോങ്ങാട് -കെ.എ. തുളസി

മലമ്പുഴ — എ. സുരേഷ്

പാലക്കാട് — രമേഷ് പിഷാരടി

തരൂർ — കെ.സി. സുബ്രഹ്മണ്യൻ

ചിറ്റൂർ — അഡ്വ. സുമേഷ് അച്യുതൻ

നെന്മാറ — ടി. തങ്കപ്പൻ

ആലത്തൂർ — കെ.എൻ. ഫെബിൻ

മണലൂർ — ടി.എൻ. പ്രതാപൻ

ഒല്ലൂർ — അഡ്വ. ഷാജി ജെ. കൊടങ്കണ്ടത്ത്

തൃശ്ശൂർ — രാജൻ ജെ. പല്ലൻ

നാട്ടിക — അഡ്വ. സുനിൽ ലാലൂർ

കൈപ്പമംഗലം — ടി.എം. നാസർ

പുതുക്കാട് — കെ.എം. ബാബു രാജ്

ചാലക്കുടി — സനീഷ് കുമാർ ജോസഫ്

കൊടുങ്ങല്ലൂർ — ഒ.ജെ. ജനീഷ്

അങ്കമാലി — റോജി എം. ജോൺ

ആലുവ — അൻവർ സാദത്ത്

പറവൂർ — വി.ഡി. സതീശൻ

എറണാകുളം — ടി.ജെ. വിനോദ്

തൃക്കാക്കര — ഉമ തോമസ്

കുന്നത്തുനാട് — വി.പി. സജീന്ദ്രൻ

മൂവാറ്റുപുഴ — മാത്യു കുഴൽനാടൻ

വൈക്കം — കെ. ബിനിമോൻ

കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ

പുതുപ്പള്ളി — ചാണ്ടി ഉമ്മൻ

അരൂർ — ഷാനിമോൾ ഉസ്മാൻ

ചേർത്തല — കെ.ആർ. രാജേന്ദ്ര പ്രസാദ്

ഹരിപ്പാട് — രമേശ് ചെന്നിത്തല

മാവേലിക്കര— അഡ്വ. മുത്താര രാജ്

കരുനാഗപ്പള്ളി — സി.ആർ. മഹേഷ്

കൊട്ടാരക്കര — അഡ്വ. പി. ഐഷ പോറ്റി

പത്തനാപുരം — ജ്യോതികുമാർ ചാമക്കാല

കുണ്ടറ — പി.സി. വിഷ്ണുനാഥ്

കൊല്ലം — അഡ്വ. ബിന്ദു കൃഷ്ണ

ചാത്തന്നൂർ — സൂരജ് രവി

ചിറയിൻകീഴ് — രമ്യ ഹരിദാസ്

വട്ടിയൂർക്കാവ് — കെ. മുരളീധരൻ

കോവളം — എം. വിൻസെന്റ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidateassembly electionCongress
News Summary - Congress candidate list released
Next Story