രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിയതിന് പിന്നിൽ കോൺഗ്രസ് –ബി.ജെ.പി ബാന്ധവമെന്ന് ബിനോയ് വിശ്വം
text_fieldsആലപ്പുഴ: രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിയതിന് പിന്നിലും കോൺഗ്രസ്-ബി.ജെ.പി ബന്ധമാണ് തെളിയുന്നതെന്ന് സി.പി.ഐ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി.
മുമ്പ് തീരുമാനിച്ച ഘടനയിൽ നടക്കുമെന്ന് പറഞ്ഞ കമീഷൻ അവസാന നിമിഷം മലക്കം മറിയുകയായിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ രണ്ടെണ്ണം എൽ.ഡി.എഫിനും ഒന്ന് യു.ഡി.എഫിനുമാകും കിട്ടുക.
നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൂടുതൽ സീറ്റെന്ന യു.ഡി.എഫ് വ്യാമോഹത്തിെൻറ പേരിലാണ് രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റൽ. ഭരണഘടന സ്ഥാപനമെന്ന നിഷ്പക്ഷത കമീഷൻ മറക്കുകയാണ്. മോദിയുടെ രാഷ്്ട്രീയ ചട്ടുകമായി ഇത്തരം സ്ഥാപനങ്ങൾ മാറുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.