തിരുവന്തപുരം കോർപറേഷനിൽ 20 സീറ്റുകളിൽ കോൺഗ്രസ്-ബി.ജെ.പി ധാരണ -കടകംപള്ളി സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ 20 സീറ്റുകളിൽ കോൺഗ്രസ്-ബി.ജെ.പി ധാരണയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്തുള്ള വാർഡുകളിൽ വി.മുരളീധരൻ നേരിട്ട് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി. പക്ഷേ ഇത് എൽ.ഡി.എഫിനെ ബാധിക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
എൽ.ഡി.എഫ് കോർപ്പറേഷൻ ഭരണം നില നിർത്തും. അഭിമാനകരമായ വിജയമായിരിക്കും എൽ.ഡി.എഫിനുണ്ടാവുക. ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റെങ്കിലും എൽ.ഡി.എഫ് അധികമായി നേടും. തിരുവനന്തപുരത്ത് എൽ.ഡി.എഫ് ചരിത്രവിജയം നേടുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻെറ ആദ്യ ഘട്ടത്തിൽ തന്നെ തിരുവനന്തപുരം പോളിങ് ബൂത്തിലേക്ക് നീങ്ങിയിരുന്നു. തിരുവനന്തപുരം 69.76 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

