Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പിന്...

തെരഞ്ഞെടുപ്പിന് പടയൊരുക്കം തുടങ്ങി കോൺഗ്രസ്​; ആദ്യഘട്ടത്തിൽ തന്നെ രാഹു​ലെത്തും

text_fields
bookmark_border
തെരഞ്ഞെടുപ്പിന് പടയൊരുക്കം തുടങ്ങി കോൺഗ്രസ്​; ആദ്യഘട്ടത്തിൽ തന്നെ രാഹു​ലെത്തും
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ രാ​ഹു​ൽ​ഗാ​ന്ധി​യെ അ​ട​ക്കം രം​ഗ​ത്തി​റ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ള​ത്തി​ൽ ആ​ധി​പ​ത്യ​മു​റ​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ച്​ കോ​ൺ​ഗ്ര​സ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ സ​മി​തി. ഇ​ന്ദി​ര ഭ​വ​നി​ൽ ചേ​ർ​ന്ന ആ​ദ്യ യോ​ഗ​ത്തി​ലാ​ണ്​ ഇ​ത്​ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​ത്. ആ​ധു​നി​ക കാ​ല​ത്തി​നും സ​​ങ്കേ​ത​ങ്ങ​ൾ​ക്കും അ​നു​സ​രി​ച്ചു​ള്ള പ്ര​ചാ​ര​ണ രീ​തി​ക​ളാ​ണു​ണ്ടാ​വു​ക.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള, അ​യ്യ​പ്പ​സം​ഗ​മ​ത്തി​​ലെ ക്ര​മ​ക്കേ​ട്​, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി അ​ട​ക്കം വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ്​ കോ​ൺ​ഗ്ര​സ് ക​ള​ത്തി​​ലി​റ​ങ്ങു​ക. ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​യു​ള്ള പ​ര​മ്പ​രാ​ഗ​ത പ്ര​ചാ​ര​ണ രീ​തി​ക​ൾ​ക്കൊ​പ്പം ന്യൂ​ജ​ൻ വോ​ട്ട​ർ​മാ​രെ ല​ക്ഷ്യ​മി​ട്ട്​ ഡി​ജി​റ്റ​ൽ പ്ര​ചാ​ര​ണ​വും സ​ജീ​വ​മാ​ക്കും. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യും പു​തു​മ​യു​ള്ള ത​ന്ത്ര​ങ്ങ​ളോ​ടെ​യു​മാ​ണ് ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സ്​ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. വ​ലി​യ റാ​ലി​ക​ൾ​ക്കൊ​പ്പം ത​ന്നെ ഓ​രോ വോ​ട്ട​റെ​യും നേ​രി​ൽ കാ​ണു​ന്ന രീ​തി​യി​ലു​ള്ള സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കും. ആ​നി​മേ​ഷ​നു​ക​ൾ, ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ സ​ർ​ക്കാ​രി​ന്റെ പ​രാ​ജ​യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ‘കൂ​ട്ടാ​യ നേ​തൃ​ത്വം’ എ​ന്ന നി​ല​യി​ലാ​കും പ്ര​ചാ​ര​ണം മു​ന്നോ​ട്ട് പോ​കു​ക. ഈ ​ലൈ​നി​ലാ​കും പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ഊ​ന്ന​ൽ. പാ​ർ​ട്ടി ദേ​ശീ​യാ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ​രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ര​ട​ക്കം ദേ​ശീ​യ നേ​താ​ക്ക​ളെ​യെ​ല്ലാം ക​ള​ത്തി​ലി​റ​ക്കും. പു​തു​യു​ഗ യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ന്​ രാ​ഹു​ൽ ഗാ​ന്ധി​യെ പ​​ങ്കെ​ടു​പ്പി​ക്കാ​നാ​ണ്​ ശ്ര​മം.

പ്ര​ചാ​ര​ണ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, ഉ​പാ​ധ്യ​ക്ഷ​ൻ ഷാ​ഫി പ​റ​മ്പി​ൽ, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, കേ​ര​ള​ത്തി​ന്‍റെ സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ്​ മു​ൻ​ഷി, കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സ​ണ്ണി ജോ​സ​ഫ്​ എ​ന്നി​വ​ർ നേ​രി​ട്ട്​ പ​​ങ്കെ​ടു​ത്തു. പു​തു​യു​ഗ യാ​ത്ര​യി​ലു​ള്ള വി.​ഡി സ​തീ​ശ​ൻ, അ​മേ​രി​ക്ക​യി​ലു​ള്ള ശ​ശി ത​രൂ​ർ എ​ന്നി​വ​ർ ഓ​ൺ​ലൈ​നാ​യും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala electionUDFRahul GandhiKerala Assembly Election 2026Congress
News Summary - Congress begins preparations for elections
Next Story