Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകരയിൽ കെ. മുരളീധരൻെറ...

വടകരയിൽ കെ. മുരളീധരൻെറ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു

text_fields
bookmark_border
kmuralidaran
cancel

തിരുവനന്തപുരം: വയനാട്​ ലോക്​സഭ മണ്ഡലത്തിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച് ചതിനു പിന്നാലെ വടകര മണ്ഡലത്തിൽ കെ. മുരളീധരൻെറ സ്ഥാനാർഥിത്വം കോൺഗ്രസ്​ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കെ. മുരളീ ധരൻ തിങ്കളാഴ്​ച നാമനിർദേശ പട്ടിക സമർപ്പിക്കും.

ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ്​ ഈ രണ്ട്​ മണ്ഡലങ് ങളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത്​. വയനാട്​, വടകര മണ്ഡലങ്ങളിൽ തീരുമാനമായതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും കോൺഗ്രസിന്​ സ്ഥാനാർഥികളായി. വടകരയിൽ മത്സരിക്കാൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനു മേൽ സമ്മർദ്ദമുണ്ടായെങ്കിലും അദ്ദേഹം തയാറാവാതിരുന്നതോടെ പി.ജയരാജനെതിശര ആരെ കളത്തിലിറക്കുമെന്ന ആശങ്കയിലായിരുന്നു ​കോൺഗ്രസ്​.

ജയരാജനെതിരെ ശക്തനായ സ്ഥാനാർഥി വേണമെന്ന ആവശ്യം ശക്തമായതോടെ സംസ്ഥാന നേതൃത്വം കെ. മുരളീധരൻെറ പേര്​ ഹൈക്കമാൻഡിന്​ മുന്നിൽ വെക്കുകയായിരുന്നു. ഇതോടെ വടകരയുടെ ചിത്രം തന്നെ മാറുകയായിരുന്നു.

വയനാട്​, വടകര മണ്ഡലങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനം വൈകിയത്​ മുന്നണിക്കുള്ളിലും പാർട്ടിയിലും അസ്വസ്ഥതകൾ സൃഷ്​ടിച്ചിരുന്നു. എൽ.ഡി.എഫും എൻ.ഡി.എയും കോൺഗ്രസിനെ കടന്നാക്രമിക്കാനും പരിഹസിക്കാനും ഈ സാഹചര്യം ഉപയോഗപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsk muraleedharanmalayalam newsCongress Candidateloksabha election 2019vadakara constituency
News Summary - congress announced k muraleedharan as candidate of vadakara constituency -kerala news
Next Story