Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ഥാനാർഥിക്കായി...

സ്ഥാനാർഥിക്കായി കോതമംഗലത്ത്​ പോസ്​റ്റർ പോരാട്ടം

text_fields
bookmark_border
സ്ഥാനാർഥിക്കായി കോതമംഗലത്ത്​ പോസ്​റ്റർ പോരാട്ടം
cancel
camera_alt

മാത്യു കുഴൽനാട​െൻറയും ഷിബു തെക്കുംപുറത്തി​െൻറയും പോസ്​റ്ററുകൾ

കോതമംഗലം: തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച​േതാടെ സമൂഹമാധ്യമങ്ങളിൽ സ്​ഥാനാർഥിക്കായി ചുവരെഴുത്തുകളുമായി അണികൾ കളംനിറയുന്നു.

യു.ഡി.എഫ് സീറ്റ് കേരള കോൺഗ്രസിനോ കോൺഗ്രസ്​ ജോസഫിനോ എന്ന് ഉറപ്പായിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിലെ പോസ്​റ്റർ യുദ്ധവുമായി ഇരുപാർട്ടിക്കാരും രംഗത്തുണ്ട്. കേരള കോൺഗ്രസ് ജോസഫ്​ ഗ്രൂപ്പിലെ ജില്ല പ്രസിഡൻറ്​ ഷിബു തെക്കുംപുറം 'എ​െൻറ നാട്' കൂട്ടായ്മ രൂപവത്​കരിച്ച് രംഗത്തിറങ്ങിയിട്ട് വർഷങ്ങളായി.

സീറ്റ് ചർച്ചകളിൽ മുന്നിലെ പേര് ഷിബുവിനാണെങ്കിലും കേരള കോൺഗ്രസ് നേതൃത്വം ഉറപ്പ് പറഞ്ഞിട്ടില്ല. എങ്കിലും ​ അണികളുടെ പോസ്​റ്റർ പ്രചാരണം തകൃതിയാണ്​.

കത്തോലിക്ക പ്രാതിനിധ്യത്തിനായി കോതമംഗലം രൂപത ബിഷപ്പി​െൻറ ഇടപെടലും മുൻ എം.എൽ.എ ടി.യു. കുരുവിളയുടെ എതിർപ്പും മറികടക്കേണ്ട സാഹചര്യമാണ് ഷിബുവിന് മുന്നിലുള്ളത്. ഷിബു തെക്കുംപുറത്തെ വിജയിപ്പിക്കുക എന്ന പോസ്​റ്റർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ബുധനാഴ്​ച മുതൽ പ്രചരിക്കുന്നുണ്ട്​.

കോൺഗ്രസ് ഔദ്യോഗിക ഗ്രൂപ്പുകൾക്ക് സീറ്റ് താൽപര്യമില്ലെങ്കിലും പ്രവർത്തകർ പാർട്ടി സ്ഥാനാർഥി കോതമംഗലത്ത് വേണമെന്നാണ്​ ആഗ്രഹം പ്രകടിപ്പിക്കുന്നത്. മാത്യു കുഴൽനാട​െൻറ പേരാണ് ചർച്ചകളിൽ മുന്നിട്ടുനിൽക്കുന്നത്.

മീഡിയ കവറേജിലെ മിന്നും താരമായി നിൽക്കുന്ന കുഴൽനാടനിലൂടെ നഷ്​ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാമെന്നാണവരുടെ പ്രതീക്ഷ. ഇതി​െൻറ ഭാഗമായി 'വരുന്നൂ, കോതമംഗലത്തേക്ക്​ മാത്യു കുഴൽനാടൻ' എന്ന പോസ്​റ്ററാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Congressmathew kuzhalnadankothamangalamassembly election 2021
News Summary - congress and kerala congress workers made poster's for kothamangalam candidates
Next Story